വയനാടും ചേലക്കരയും പ്രചരണത്തിന്റെ അവസാന ലാപ്പില്‍, കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം

വയനാടും ചേലക്കരയും പ്രചരണത്തിന്റെ അവസാന ലാപ്പില്‍, കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം

23 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
Updated on
2 min read

സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് പ്രചരണം അവസാന ലാപ്പില്‍. ലോകസഭാ മണ്ഡലമായ വയനാട്ടിലും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് പ്രചരണം നാളെ സമാപിക്കും. 13-ാം തീയ്യതിയാണ് വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ്. നേരത്തെ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് 13 ന് നിശ്ചയിച്ചിരുന്നു എങ്കിലും കല്‍പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് 20 ലേക്ക് മാറ്റുകയായിരുന്നു. 23 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ പ്രചാരണം ശക്തമാക്കുകയാണ് വയനാട്ടിലും ചേലക്കരയിലും മുന്നണികള്‍. ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഞായറാഴ്ച തിരുവില്വാമലയില്‍ പര്യടനം നടത്തി. വള്ളത്തോള്‍നഗറിലും പാഞ്ഞാളിലും പ്രദേശങ്ങളിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍. പ്രദീപിന്റെ പ്രചരണം. എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ പഴയന്നൂര്‍ പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു പര്യടനം നടത്തിയത്.

ഞായറാഴ്ച വൈകുന്നേരം പി വി അന്‍വന്റെ ഡിഎംകെ ചേലക്കരയില്‍ അനുമതിയില്ലാതെ നടത്തിയ റോഡ് ഷോ സംഘര്‍ഷത്തിന് ഇടയാക്കി

മുഖമന്ത്രി പിണറായി വിജയനാണ് അവസാന ദിവസങ്ങളില്‍ ചേലക്കരയില്‍ എല്‍ഡിഎഫ് പ്രചാരണം നയിച്ചത്. മന്ത്രിമാരായ പി രാജീവ്, മുഹമ്മദ് റിയാസ്, കെ രാജന്‍, വി. അബ്ദുറഹ്‌മാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വീണാ ജോര്‍ജ്, ആര്‍. ബിന്ദു, സി.പി.എം. സംസ്ഥാനസെക്രട്ടറി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍, മുന്‍ മന്ത്രി തോമസ് ഐസക്ക്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങി മുന്ന് മുന്നണിയിലെയും നേതാക്കള്‍ മണ്ഡലത്തില്‍ സജീവമായി.

വയനാടും ചേലക്കരയും പ്രചരണത്തിന്റെ അവസാന ലാപ്പില്‍, കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം
'എൻ പ്രശാന്ത് ഐഎഎസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

അതിനിടെ, ഞായറാഴ്ച വൈകുന്നേരം പി വി അന്‍വന്റെ ഡിഎംകെ ചേലക്കരയില്‍ അനുമതിയില്ലാതെ നടത്തിയ റോഡ് ഷോ സംഘര്‍ഷത്തിന് ഇടയാക്കി. ചേലക്കരയില്‍ പ്രകടനത്തിനുള്ള അനുമതി നിഷേധിച്ചതോടെ മുപ്പത് പ്രചാരണ ലോറികളുമായി ഡിഎംകെ പ്രവര്‍ത്തകര്‍ റോഡ് ഷോ സംഘടിപ്പിക്കുകയായിരുന്നു. റോഡ് ഷോ പോലീസ് തടഞ്ഞതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകേണ്ട വഴിയില്‍ നിയന്ത്രണങ്ങള്‍ മറികടന്നായിരുന്നു ഡിഎംകെ പ്രവര്‍ത്തകരുടെ നടപടി.

വയനാടും ചേലക്കരയും പ്രചരണത്തിന്റെ അവസാന ലാപ്പില്‍, കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം
'ട്രോളി'യിൽ തട്ടി സിപിഎം തന്നെ വീഴുമോ? പാലക്കാട് പാർട്ടിക്കുള്ളിൽ ഭിന്നത

വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും അവസാന ഘട്ട പ്രചരണത്തിന്റെ തിരക്കുകളിലായിരുന്നു ഞായറാഴ്ച. പുരാതനമായ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പ്രിയങ്ക ഗാന്ധിയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണമാണ് തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തോടെ ആരംഭിച്ചത്. 2019ല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയായിരുന്നു രാഹുല്‍ഗാന്ധി വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. അന്ന് രാഹുല്‍ ഗാന്ധി പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനി നദിയില്‍ ചടങ്ങുകള്‍ നടത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച നടക്കുന്ന കൊട്ടിക്കലാശത്തിന് പ്രിയങ്കക്കൊപ്പം ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും പങ്കാളിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കല്‍പറ്റയിലും മുക്കത്തും സംഘടിപ്പിക്കുന്ന കൊട്ടിക്കലാശത്തോടെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയുടെ പ്രചരണം അവസാനിപ്പിക്കുക. എന്‍ഡിഎ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ കലാശക്കൊട്ടിനിറങ്ങും.

logo
The Fourth
www.thefourthnews.in