വയനാട്ടില്‍ പോളിങ് കുത്തനെ കുറഞ്ഞു; ചേലക്കരയില്‍ മികച്ച പോളിങ്

വയനാട്ടില്‍ പോളിങ് കുത്തനെ കുറഞ്ഞു; ചേലക്കരയില്‍ മികച്ച പോളിങ്

വയനാട്ടില്‍ 2019ല്‍ 80 ശതമാനവും 2024ല്‍ 74.74 ശതമാനവുമായിരുന്നു പോളിങ്
Updated on
1 min read

വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചു. ചേലക്കരയില്‍ മികച്ച പോളിങ് രേഖപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ പോളിങ് ശതമാനംകുത്തനെ കുറഞ്ഞു.

വൈകിട്ട് ഏഴു വരെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കനുസരിച്ച് വയനാട്ടില്‍ 64.69 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണ 73 ശതമാനയായിരുന്നു.

രാത്രി എട്ടു മണിവരെയുള്ള കണക്കനുസരിച്ച് ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 72.77 ശതമാനമാണ് പോളിങ്. 213103 വോട്ടര്‍മാരില്‍ 155077 പേര്‍ വോട്ട് രേഖപ്പെടുത്തി. 101903 പുരുഷ വോട്ടര്‍മാരില്‍ 72319 പേരും (70.96 %) 111197 സ്ത്രീ വോട്ടര്‍മാരില്‍ 82757 പേരും (74.42 %) വോട്ട് ചെയ്തു. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും (33.33%) സമ്മതിദാനവകാശം വിനിയോഗിച്ചു.

വയനാട്ടില്‍ 2019ല്‍ 80 ശതമാനവും 2024ല്‍ 74.74 ശതമാനവുമായിരുന്നു പോളിങ്. വയനാട്ടിലെ പോളിങ്ങില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത് യുഡിഎഫിന് തിരിച്ചടിയാണ്. എന്നാല്‍, എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞതെന്നാണ് യുഡിഎഫ് വാദം. അതേസമയം, ചേലക്കരയില്‍ മിക്ക ബൂത്തുകളിലും ഏഴുപതി ശതമാനത്തിനു മുകളില്‍ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in