വകുപ്പ് മേധാവി സ്ഥാനം നിഷേധിച്ചു; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ വിളിപ്പിച്ച് എസ്‌സി / എസ്ടി കമ്മീഷന്‍

വകുപ്പ് മേധാവി സ്ഥാനം നിഷേധിച്ചു; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ വിളിപ്പിച്ച് എസ്‌സി / എസ്ടി കമ്മീഷന്‍

റഷ്യന്‍ ആന്റ് കംപാരേറ്റീവ് സ്റ്റഡീസ് വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസായ ഡോ. ദിവ്യക്ക് ഡിപാര്‍ട്ട്‌മെന്റ് മേധാവി സ്ഥാനം നിഷേധിച്ച സംഭവത്തിലാണ് ഇടപെടല്‍
Updated on
1 min read

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് വകുപ്പ് മേധാവി സ്ഥാനം നിഷേധിച്ചതില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മിഷന്റെ ഇടപെടല്‍. വിഷയത്തില്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. സതീഷ് ഇകെ മാര്‍ച്ച് 1 ന് ഹിയറിംഗിന് ഹാജരാകണമെന്നാണ് പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മിഷന്റെ നിര്‍ദേശം. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയില്‍ കമ്മറ്റി കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റഷ്യന്‍ ആന്റ് കംപാരേറ്റീവ് സ്റ്റഡീസ് വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസായ ഡോ. ദിവ്യക്ക് ഡിപാര്‍ട്ട്‌മെന്റ് മേധാവി സ്ഥാനം നിഷേധിച്ച സംഭവത്തിലാണ് ഇടപെടല്‍.

കുപ്പ് മേധാവി സ്ഥാനം നിഷേധിച്ചതിന് നിയമപ്രാബല്യം വരുത്താന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യുന്നതിനുള്‍പ്പെടെയുള്ള നീക്കങ്ങളും പുരോഗമിക്കുന്നു

അതേസമയം, ദിവ്യയ്ക്ക് വകുപ്പ് മേധാവി സ്ഥാനം നിഷേധിച്ചതിന് നിയമപ്രാബല്യം വരുത്താന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യുന്നതിനുള്‍പ്പെടെയുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മിഷന്റെ ഇടപെടല്‍.

കാലിക്കറ്റ് കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ സംവരണം വ്യാപകമായി അട്ടിമറിയ്ക്കപ്പെട്ടതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു

വകുപ്പ് മേധാവി സ്ഥാനം നിഷേധിച്ചു; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ വിളിപ്പിച്ച് എസ്‌സി / എസ്ടി കമ്മീഷന്‍
കാലിക്കറ്റ് സർവകലാശാല: സംവരണം അട്ടിമറിച്ചു; മുഴുവൻ സീറ്റുകളിലും ഇതര വിഭാഗക്കാർക്ക് നിയമനം

കാലിക്കറ്റ് കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ സംവരണം വ്യാപകമായി അട്ടിമറിയ്ക്കപ്പെട്ടതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. സര്‍വകലാശാലയിലെ 63 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് നടന്ന നിയമനങ്ങളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്ത മുഴുവന്‍ സീറ്റുകളിലും മറ്റു വിഭാഗങ്ങളെ നിയമിച്ചെന്ന് ആരോപണം.

മലയാളം, സൈക്കോളജി, സംസ്‌കൃതം, ബോട്ടണി എന്നീ പഠന വകുപ്പുകളിലെ ആറ് തസ്തികളില്‍ ആണ് എസ് സി, എസ് ടി വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരെ നിയമിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ ഒഴിവുകള്‍ ജനറല്‍ വിഭാഗത്തില്‍ നിന്നും, മുസ്ലീം, ഈഴവ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളെ വെച്ചും നികത്തുകയായിരുന്നു. 2021 ജനുവരിയിലാണ് ചട്ടം ലംഘിച്ച് നിയമനം നടത്തിയത്. എന്നാല്‍ നിയമന വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. സംവരണം അട്ടിമറിച്ച് നിയമനം നടന്നത് ചോദ്യം ചെയ്ത് മാസ് കമ്മ്യൂണിക്കേഷണന്‍ ആന്‍ഡ് ജേര്‍ണലിസം വിഭാഗത്തിലെ ഉദ്യോഗാര്‍ഥി നല്‍കിയ കേസില്‍ വിധി വന്നതോടെയാണ് കൂടുതല്‍ ചട്ടലംഘനം നടന്നെന്ന് വ്യക്തമായത്.

logo
The Fourth
www.thefourthnews.in