'വാതില്‍ തുറന്നിട്ട് യാത്ര അനുവദിക്കാനാകില്ല': സ്വകാര്യ ബസുകള്‍ക്കെതിരെ മനുഷ്യവകാശ കമ്മീഷന്‍
വാതിലടക്കാതെയുള്ള സ്വകാര്യ ബസുകളുടെ യാത്ര അനുവദിക്കാനാവില്ലെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ . മനുഷ്യ ജീവനുകൾക്ക് വിപത്തുണ്ടാക്കുന്ന ഇത്തരം ബസ് യാത്രകൾക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
വാതില്‍ തുറന്നിട്ട് ബസുകള്‍ സര്‍വീസ് നടത്തുന്നത് കാരണം യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീണ് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്പതരം അപകടം പതിവാകുന്നതായി പരാതിപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ അക്ബര്‍ അലി മനുഷ്യവകാശ കമ്മീഷന്‍ മുന്നില്‍ സമര്‍പ്പിച്ച പരാതിയെ തുടര്ർന്നാണ് ഉത്തരവ്.
നിയമ ലംഘനങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഗതാഗത കമ്മീഷണര്‍ മനുഷ്യവകാശ കമ്മീഷനെ അറിയിച്ചു. ഇത്തരം അപകടങ്ങള്‍ കുറക്കാനും സുരക്ഷ ഉറപ്പുവരുത്താനും ആല്‍ഫ എന്ന പേരില്‍ ഒരു സ്‌പെഷ്യല്‍ ഡ്രൈവ് മേയ്, ജൂണ്‍ മാസങ്ങളില്‍ സംഘടിപ്പിച്ചതായി ഗതാഗത കമ്മീഷണര്‍ അറിയിച്ചു. നിയമ ലംഘനങ്ങള്‍ക്കെതിരെ തുടര്‍ന്നും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിന് ശേഷവും വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ വീഡിയോ ദൃഷ്യങ്ങളടക്കമാണ് പരാതിക്കാരൻ ഹാജരാക്കിയത്. തുടര്‍ന്നാണ് ഇതിനെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.