ബസിൽ പര്‍ദ ധരിച്ച വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങളുപയോഗിച്ച്  മതവിദ്വേഷ പ്രചാരണം; അനില്‍ ആന്റണിക്കെതിരെ കേസ്

ബസിൽ പര്‍ദ ധരിച്ച വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങളുപയോഗിച്ച് മതവിദ്വേഷ പ്രചാരണം; അനില്‍ ആന്റണിക്കെതിരെ കേസ്

കാസര്‍ഗോഡ് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനില്‍ ആന്റണിയെ കൂടി പ്രതി ചേര്‍ത്തത്
Updated on
1 min read

കാസര്‍ഗോഡ് കുമ്പളയില്‍ പര്‍ദ്ദ ധരിച്ച ഒരുകൂട്ടം വിദ്യാര്‍ഥികള്‍ സ്വകാര്യബസ് തടഞ്ഞ ദൃശ്യങ്ങള്‍ പങ്കുവച്ച് മതവിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണിക്കെതിരെ കേസെടുത്തു. കാസര്‍ഗോഡ് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനില്‍ ആന്റണിയെ കൂടി പ്രതി ചേര്‍ത്തത്.

വിദ്വേഷ പ്രചാരണത്തിനെതിരെ എസ് എഫ് ഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി അഡ്വ. എം ടി സിദ്ധാര്‍ത്ഥന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. കോളേജിനടുത്ത് ബസ് സ്റ്റോപ്പ് ആവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിനികള്‍ ബസ് തടഞ്ഞ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തിയത്.

ബസിൽ പര്‍ദ ധരിച്ച വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങളുപയോഗിച്ച്  മതവിദ്വേഷ പ്രചാരണം; അനില്‍ ആന്റണിക്കെതിരെ കേസ്
പർദ ധരിച്ച വിദ്യാർഥികളുടെ ദൃശ്യങ്ങളുപയോഗിച്ച് വർഗീയ പ്രചാരണം; കാസർഗോഡ് പോലീസ് കേസെടുത്തു, എക്സ് അക്കൗണ്ടിനെതിരെ അന്വേഷണം

പര്‍ദ്ദ ധരിച്ച ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കാസര്‍ഗോഡ് ബസ് തടഞ്ഞ ദൃശ്യങ്ങള്‍ വര്‍ഗീയ പ്രചാരണത്തിനുള്ള ആയുധമാക്കിയതിനെതിരെ പോലീസ് നേരത്തേ കേസെടുത്തിരുന്നു. സമൂഹമാധ്യമമായ എക്സിലൂടെ വ്യാജപ്രചരണം ആദ്യമായി പങ്കുവച്ചുവെന്ന് കരുതുന്ന 'എമി മേക്' എന്ന പ്രൊഫൈലിനെതിരെ ഐപിസി 153എ (മതവിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമം) പ്രകാരമാണ് കേസ്. ഈ വീഡിയോ ആണ് അനില്‍ ആന്റണിയും പങ്കുവച്ചത്.

കോളജിന് മുന്നില്‍ നിര്‍ത്താതെ പോയ ബസ് തടഞ്ഞ് ജീവനക്കാരോട് കയര്‍ത്ത വിദ്യാര്‍ഥിനികളുടെ വീഡിയോ, ഹിന്ദു സ്ത്രീയെ പര്‍ദ്ദ ഇടാന്‍ നിര്‍ബന്ധിക്കുന്നുവെന്നാക്കിയായിരുന്നു പ്രചരിപ്പിച്ചിരുന്നത്. കാസര്‍ഗോഡ് കന്‍സ വനിതാ കോളേജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ച മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബസിൽ പര്‍ദ ധരിച്ച വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങളുപയോഗിച്ച്  മതവിദ്വേഷ പ്രചാരണം; അനില്‍ ആന്റണിക്കെതിരെ കേസ്
പര്‍ദ ധരിച്ച വിദ്യാര്‍ഥികൾ ബസ് തടഞ്ഞു; വീഡിയോ വർഗീയ പ്രചാരണത്തിന് ആയുധമാക്കി സംഘപരിവാർ, പങ്കുവച്ചവരിൽ അനിൽ ആന്റണിയും

ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിദ്വേഷ പ്രചാരണത്തില്‍ ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണിയും ഭാഗമായിരുന്നു. വസ്തുതാന്വേഷണ സൈറ്റായ ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് പ്രചാരണമുണ്ടായി ഉടന്‍ തന്നെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് അനില്‍ ആന്റണിയും മറ്റുള്ള പല പ്രൊഫൈലുകളും വ്യാജ പ്രചാരണ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

കളമശേരിയിലെ സ്‌ഫോടനത്തില്‍ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കണ്ടെത്തലില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേയും ഇന്നു രാവിലെ പോലീസ് കേസെടുത്തിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് 153, 153 എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കൊച്ചി സെന്ററല്‍ പോലീസ് സ്റ്റേഷനാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി സൈബര്‍ സെല്‍ എസ്ഐ പ്രമോദ് വൈ റ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

logo
The Fourth
www.thefourthnews.in