യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെനി നീല ട്രോളിബാഗുമായി എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ബാഗുമായി ഹോട്ടലില്‍ ഉണ്ടായിരുന്നത് മിനിറ്റുകള്‍ മാത്രം

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെനി നീല ട്രോളിബാഗുമായി എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ബാഗുമായി ഹോട്ടലില്‍ ഉണ്ടായിരുന്നത് മിനിറ്റുകള്‍ മാത്രം

ഏകദേശം 10.54ന് ഫെനി നീല ട്രോളി ബാഗുമായി കോണ്‍ഫറന്‍സ് ഹാളില്‍ എത്തുകയും ഒരു മിനിറ്റിനു ശേഷം 10.55ന് ബാഗുമായി ഫെനിയും രാഹുലും പുറത്തുപോകുന്നുണ്ട്.
Updated on
1 min read

ഏറെ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവച്ച കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ട് പാലക്കാട് കെപിഎം ഹോട്ടലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെനി നൈനാന്‍ നീല ട്രോളി ബാഗുമായി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഹോട്ടലിലെ ചൊവ്വാഴ്ച രാത്രിയിലെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ദൃശ്യങ്ങളില്‍ ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, വി കെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല, ഫെനി നൈനാന്‍ എന്നിവരും മറ്റു ചില പ്രാദേശിക നേതാക്കളെയും കാണാം.

ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ക്കു ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലില്‍ എത്തുന്നത്. ഇവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഒത്തുചേര്‍ന്നിരുന്നു. ഏകദേശം 10.54ന് ഫെനി നീല ട്രോളി ബാഗുമായി കോണ്‍ഫറന്‍സ് ഹാളില്‍ എത്തുകയും ഒരു മിനിറ്റിനു ശേഷം 10.55ന് ബാഗുമായി ഫെനിയും രാഹുലും പുറത്തുപോകുന്നുണ്ട്. തൊട്ടുപിന്നാലെ ഷാഫി, ജ്യോതികുമാര്‍ എന്നിവര്‍ ഹാളില്‍ നിന്നു പുറത്ത് കോറിഡോറില്‍ അല്‍പനേരം സംസാരിക്കുകയും പതിനൊന്ന് മണിയോടെ രാഹുലും ഫെനിയും പുറത്തുപോവുകയും തൊട്ടുപിന്നാലെ ഫെനി മുറിയിലേക്ക് എത്തി മറ്റൊരു ചെറിയ ബാഗുമായി ഹോട്ടല്‍ വിടുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇതിനുശേഷം അരമണിക്കൂറിനു ശേഷമാണ് ഹോട്ടലില്‍ റെയ്ഡ് നടക്കുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തത്. എന്നാല്‍, ഹോട്ടലില്‍ എത്തിച്ച ബാഗില്‍ പണമാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നേരത്തെ, കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം തെളിയിക്കാന്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് നേരത്തെ സിപിഎം പറഞ്ഞിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെനി നീല ട്രോളിബാഗുമായി എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ബാഗുമായി ഹോട്ടലില്‍ ഉണ്ടായിരുന്നത് മിനിറ്റുകള്‍ മാത്രം
പരിശോധന നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്; പാലക്കാട് കള്ളപ്പണ വിവാദം കനക്കുന്നു

അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫെനി നൈനാന്‍ ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണം നിഷേധിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. ഫെനി മുറിയില്‍ വരുന്നതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് ചുമതലയുണ്ടെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ഫെനി താമസിക്കുന്നതും അതേ ഹോട്ടലിലാണെന്നു പറഞ്ഞ രാഹുല്‍, വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുയര്‍ന്ന നീല ട്രോളി ബാഗും മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഉയര്‍ത്തി കാണിച്ചു. താന്‍ ഹോട്ടലിനു പിന്നിലൂടെ കടന്നുകളഞ്ഞെന്ന് തെളിയിച്ചാല്‍ പ്രചാരണം അവസാനിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in