കെ എൻ രാജ് ജന്മശതാബ്ദി: സിഡിഎസിൽ വിവിധ വിഷയങ്ങളിൽ സെമിനാർ

കെ എൻ രാജ് ജന്മശതാബ്ദി: സിഡിഎസിൽ വിവിധ വിഷയങ്ങളിൽ സെമിനാർ

തിരുവനന്തപുരം സെൻ്റർ ഫോർ ഡവലപ്മെൻ്റ് സ്റ്റഡീസിൻ്റെ സ്ഥാപകൻ കൂടിയായിരുന്നു ഡോ. കെ എൻ രാജ്
Updated on
1 min read

വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. കെ എന്‍ രാജിന്റെ ജന്മശതാബ്ദി തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് വിപുലമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സാമൂഹ്യ-ശാസ്ത്ര മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ സംഘടിപ്പിക്കും.

22 വരെ നീളുന്ന പരിപാടി 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ സ്ഥാപകന്‍ കൂടിയാണ് ഡോ. കെ എന്‍ രാജ്.

കെ എന്‍ രാജ് സ്കോളര്‍ ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡര്‍, പോവര്‍ട്ടി ഇന്‍ഈക്വാലിറ്റി ആന്റ് വെല്‍ഫയര്‍, എംപ്ലോയിമെന്റ് ആന്റ് ജെന്റര്‍, അഗ്രികള്‍ച്ചര്‍ ആൻഡ് റൂറല്‍ എക്കോണമി, ട്രേഡ് ഇന്റസ്ട്രിയലൈസേഷന്‍ ആൻഡ് ഗ്രോത്ത്, ഡിസന്‍ട്രലൈസേഷന്‍ ആൻഡ് ഗവേണന്‍സ്, മാക്രോ എക്കോണമി മണി ആൻഡ് പബ്ലിക്ക് ഫിനാന്‍സ് എന്നീ വിഷയങ്ങളില്‍ സി രാംമനോഹര്‍ റെഡ്ഢി, സഞ്ജയ് ബാരു, കെ പി കണ്ണന്‍, അമിത് ഷോറന്‍ റേ, സുബ്രത മുഖര്‍ജി, താരാ നായര്‍, കെ എന്‍ നാഗരാജ്, രാമകുമാര്‍, പ്രണബ് ബര്‍ധന്‍, തോമസ് ഐസക്, ജെ ദേവിക, മൃദുല്‍ ഈപ്പന്‍, കൃഷ്ണ കുമാര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭര്‍ പങ്കെടുക്കും.

കേരളാസ് ഡവലപ്‌മെന്റ് എക്‌സിപീരിയന്‍സ് വാട്ട് നെക്സ്റ്റ് എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജോണ്‍ കുര്യന്‍, പി കെ മൈക്കിള്‍ തരകന്‍, കെ ജെ ജോസഫ്, കെ എന്‍ ഹരിലാല്‍, മഞ്ജുള ഭാരതി, കെ രവിരാമന്‍, വി ശാന്തകുമാര്‍, ഇരുദയരാജന്‍ എന്നിവര്‍ പങ്കെടുക്കും. 22 നാണ് കേരള വികസനത്തെക്കുറിച്ചുളള ചര്‍ച്ച.

logo
The Fourth
www.thefourthnews.in