ലൈംഗിക ആരോപണത്തില്‍ നിലംപൊത്തുന്ന 'നക്ഷത്രങ്ങള്‍'; മാസ് ഡയലോഗും ആക്ഷനും പോരാതെ വരും

ലൈംഗിക ആരോപണത്തില്‍ നിലംപൊത്തുന്ന 'നക്ഷത്രങ്ങള്‍'; മാസ് ഡയലോഗും ആക്ഷനും പോരാതെ വരും

ദിലീപിനെതിരെ ആരോപണം ഉയര്‍ന്നപ്പോഴും കേസില്‍ അറസ്റ്റിലായപ്പോഴും ശക്തമായി പിന്തുണയ്ച്ച രണ്ട് പേരാണ് നടന്‍ സിദ്ധിഖും സംവിധായകന്‍ രഞ്ജിത്തും
Updated on
2 min read

ആരാധകരെ ഹരം കൊള്ളിക്കുന്ന ആക്ഷനും സംഭാഷണങ്ങളുമായി വെള്ളിത്തരയില്‍ വാണ താരരാജാക്കന്‍മാര്‍ക്ക് തങ്ങളിന്നോളം കെട്ടിയാടിയ വേഷങ്ങള്‍ മതിയാകാതെ വരും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളെ പ്രതിരോധിക്കാന്‍. സ്ത്ഗുണ സമ്പന്നരായും രക്ഷകരായും വെള്ളിത്തിരയില്‍ നിറഞ്ഞാടിയ നടന്‍മാരുടെയും സിനിമ പ്രവര്‍ത്തരുടെയും പ്രവര്‍ത്തികളില്‍ നാണിച്ചു തലതാഴ്ത്തുകയാണ് കേരളം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയെ അധ്യക്ഷയാക്കി കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയ 51 പേരുടെ വെളിപ്പെടുത്തലുകളിലൂടെയാണ് മലയാള സിനിമയിലെ ബിംബങ്ങള്‍ വീണുടയുന്ന നിലയിലേക്കുള്ള വെളിപ്പെടുത്തലുകളേക്ക് നയിച്ചത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് വാര്‍ത്താ സമ്മേളനം നടത്തിയ വ്യക്തിയാണ് സിദ്ധിഖ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതും എണ്‍പത് ദിവസങ്ങള്‍ ജയിലില്‍ കഴിയേണ്ടിവന്നതും മലയാള സിനിമയുടെ ചരിത്രത്തില്‍ വഴിത്തിരിവായിരുന്നു. സിനിമയിലെ ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോവുക, വാഹനത്തില്‍ ലൈംഗികമായി പീഡിപ്പിക്കുക, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ പദ്ധതിയിട്ട് നടത്തിയ ഈ കുറ്റകൃത്യമായിരുന്നു ദിലീപിനെ ജയിലിലേക്ക് നയിച്ചത്. അന്ന് ദിലീപിന് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച സംഘടയായിരുന്നു അമ്മ. ഒടുവില്‍ സമ്മര്‍ദം ശക്തമായതോടെയാണ് ദിലീപിന് രാജിവയ്‌ക്കേണ്ടിവന്നത്.

ലൈംഗിക ആരോപണത്തില്‍ നിലംപൊത്തുന്ന 'നക്ഷത്രങ്ങള്‍'; മാസ് ഡയലോഗും ആക്ഷനും പോരാതെ വരും
രാഷ്ട്രീയ സമ്മര്‍ദമേറുന്നു, രഞ്ജിത്തും പുറത്തേയ്ക്ക്? നടിമാരുടെ വെളിപ്പെടുത്തലുകളില്‍ ഉലഞ്ഞ് മലയാള സിനിമ

ദിലീപിനെതിരെ ആരോപണം ഉയര്‍ന്നപ്പോഴും കേസില്‍ അറസ്റ്റിലായപ്പോഴും ശക്തമായി പിന്തുണയ്ച്ച രണ്ട് പേരാണ് നടന്‍ സിദ്ധിഖും സംവിധായകന്‍ രഞ്ജിത്തും. രണ്ട് പേരും ഇപ്പോള്‍ സമാനമായ ആരോപണങ്ങള്‍ നേരിടുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് വാര്‍ത്താ സമ്മേളനം നടത്തിയ വ്യക്തിയാണ് സിദ്ധിഖ്. അന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരുന്ന സിദ്ധിഖും കെപിഎസി ലളിതയും ചേര്‍ന്ന നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നാല് നടിമാര്‍ ചേര്‍ന്ന് ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ദിലീപിനെയോ മോഹന്‍ലാലിനെയോ തകര്‍ക്കാന്‍ ആകില്ലെന്നും നാന്നൂറ് പേരുള്ള സംഘടനയാണ് അമ്മയെന്നുമായിരുന്നു മുന്നറിയിപ്പ് നല്‍കിയത്.

ലൈംഗിക ആരോപണത്തില്‍ നിലംപൊത്തുന്ന 'നക്ഷത്രങ്ങള്‍'; മാസ് ഡയലോഗും ആക്ഷനും പോരാതെ വരും
ലൈംഗികാരോപണം: സിദ്ധിഖ് അമ്മ ജന. സെക്രട്ടറി സ്ഥാനം രാജിവെച്ചു

2018 നിന്നും ആറ് വര്‍ഷം പിന്നിടുമ്പോള്‍ അന്ന് ധിക്കാരികള്‍ എന്ന് മുദ്രകുത്തി തള്ളപ്പെട്ട വനിതകള്‍ തുടങ്ങി വച്ച പോരാട്ടത്തിന്റെ ഫലമെന്നോണം യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ നടന്‍ സിദ്ധിഖിന് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് ഒഴിയേണ്ടിവന്നിരിക്കുകയാണ്.

ബംഗാളി നടിയോട് മോശമായി പെരുമാറി എന്ന ആരോപണത്തില്‍ സംവിധായകന്‍ രഞ്ജിത്ത്‌ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യവും ശക്തമാണ്. സിദ്ധിഖിന് സമാനമായി നടിയെ ആക്രമിച്ച കേസില്‍ ദിലിപ് അറസ്റ്റിലായപ്പോഴും അദ്ദേഹത്തെ തള്ളാത്ത വ്യക്തികളില്‍ ഒരാളാണ് രഞ്ജിത്ത്.

കേസിലെ മുഖ്യപ്രതിയായ ദിലീപിനെ ആലുവ ജയിലില്‍ സന്ദര്‍ശിച്ച വ്യക്തികളില്‍ ഒരാളായിരുന്നു രഞ്ജിത്ത്. അപ്രതീക്ഷിതമായ സന്ദര്‍ശനം എന്ന നിലയിലായിരുന്നു അന്ന് രഞ്ജിത്ത് ആ നടപടിയെ ന്യായികരിച്ചത്. പിന്നീട് പലതവണ ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴും ഒരിടത്തും ദിലീപിന് വേണ്ടി വക്കാലത്തെടുത്ത് സംസാരിച്ചിട്ടില്ലെന്നും അവന്‍ അങ്ങനെ ചെയ്യുമോ എന്ന മാനസികാവസ്ഥയിലായിരുന്നു ഞാന്‍ എന്നും അയാളിത് ചെയ്യില്ലെന്ന് പറഞ്ഞ് ഒരിടത്തും ഞാന്‍ പ്രസംഗിച്ചിട്ടില്ല, എഴുതിയിട്ടില്ല എന്നിങ്ങനെ ആയിരുന്നു പ്രതികരണം.

ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും എക്കാലവും മാസ് ഡയലോഗ് ഉയര്‍ത്തിയും സിനിമാ സ്‌റ്റൈല്‍ മാനറിസങ്ങളിലൂടെയും മറികടക്കാമെന്ന ധാരണയില്‍ പൊതുമധ്യത്തില്‍ നിറഞ്ഞിരുന്നവരാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. സ്വാധീന ശക്തികൊണ്ടും സമ്മര്‍ദം ചെലുത്തിയും ഇരകളെ അപമാനിച്ചും നിശബ്ദരാക്കിയും എക്കാലവും മുന്നോട്ട് പോകാന്‍ ആര്‍ക്കും കഴിയിലെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.

logo
The Fourth
www.thefourthnews.in