കേരളത്തിന് തിരിച്ചടി; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

കേരളത്തിന് തിരിച്ചടി; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

ഡല്‍ഹിയിലെ കേരളത്തിന്‌റെ സ്‌പെഷല്‍ ഓഫിസറായി പ്രവര്‍ത്തിക്കുന്ന മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്
Updated on
1 min read

വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ദേശീയ ദുരന്തം പ്രഖ്യാപിക്കാനാവില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്‌റെ സ്‌പെഷല്‍ ഓഫിസറായി പ്രവര്‍ത്തിക്കുന്ന മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്‌റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്.

കേരളത്തിന് തിരിച്ചടി; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം
'ഉത്തമനായ ചെറുപ്പക്കാരന്‍, മികച്ച സ്ഥാനാര്‍ഥി, ഇടതുപക്ഷ മനസുള്ളയാള്‍, പാലക്കാടിന് ലഭിച്ച മഹാഭാഗ്യം'; പി സരിനെ പുകഴ്ത്തി ഇ പി ജയരാജന്‍

ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നേരിട്ടെത്തിയപ്പോഴും ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചിരുന്നു. വയനാട് ദുരന്തത്തിൽ കേരളത്തിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി കേരളം ഒറ്റയ്ക്കല്ല, കേന്ദ്രം ഒപ്പമുണ്ടെന്നും പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ നിവേദനം ലഭിച്ചാലുടൻ ആവശ്യമായ സഹായങ്ങൾ ചെയ്യും. പണത്തിന് യാതൊരു തടസങ്ങളും ഉണ്ടാകില്ലെന്നും അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രധാനമന്ത്രിയുടെ പ്രതികരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in