'വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കണ്ടെത്തണം'; വിദ്യ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍, ജൂലൈ ആറ് വരെ റിമാന്‍ഡില്‍

'വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കണ്ടെത്തണം'; വിദ്യ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍, ജൂലൈ ആറ് വരെ റിമാന്‍ഡില്‍

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടാൻ ശ്രമിച്ചെന്ന കേസില്‍ ഒളിവിൽ കഴിയുകയായിരുന്ന എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്
Updated on
1 min read

വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ കെ വിദ്യയെ റിമാൻഡ് ചെയ്തു. ജൂലൈ ആറ് വരെ വിദ്യ റിമാൻഡിൽ തുടരും. കേസിൽ വിശദമായ അന്വേഷണം നടത്താൻ വിദ്യയുടെ കസ്റ്റഡി പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസം കസ്റ്റഡിയിൽ വിടാനും മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

അട്ടപ്പാടി RGM കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി നേടുന്നതിന് 02.06.2023 തീയ്യതി കോളേജിൽ വെച്ച് നടന്ന ഇൻറർവ്യൂവിൽ വിദ്യ ഹാജരാക്കിയ മഹാരാജാസ് കോളേജിലെ വ്യാജ സർട്ടിഫിക്കറ്റിന്റെ അസ്സൽ കണ്ടെത്തണം. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും വ്യാജ സീലുകളുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് കസ്റ്റിഡി ആവശ്യപ്പെട്ടത്.

Attachment
PDF
02.06.2023.pdf
Preview
'വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കണ്ടെത്തണം'; വിദ്യ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍, ജൂലൈ ആറ് വരെ റിമാന്‍ഡില്‍
വ്യാജരേഖ കേസ്: കെ വിദ്യ കസ്റ്റഡിയില്‍, പിടിയിലാകുന്നത് 15-ാം ദിനം

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടാൻ ശ്രമിച്ചെന്ന കേസില്‍ ഒളിവിൽ കഴിയുകയായിരുന്ന എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 15 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന വിദ്യയെ കോഴിക്കോട് മേപ്പയൂരിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പോലീസ് പിടികൂടിയത്.

വ്യാജരേഖ ചമച്ചതിന് രണ്ട് കേസുകളാണ് വിദ്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. നീലേശ്വരം പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് അറസ്റ്റിലാകുന്നത്. വിദ്യയെ പിടികൂടാത്തതിന് വിദ്യയെ പിടികൂടാത്തതിന് ആഭ്യന്തര വകുപ്പിനെതിരെ വ്യാപക വിമർശനമുയരുന്നതിനിടെയാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്.

'വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കണ്ടെത്തണം'; വിദ്യ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍, ജൂലൈ ആറ് വരെ റിമാന്‍ഡില്‍
'ANI വയസ് 13', അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ; എൻഡിടിവിക്ക് എതിരെയും നടപടി

ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പിന് ശ്രമിച്ചെന്ന കേസിലെ പ്രതിയായ കെ വിദ്യയുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്നലെയാണ് അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റിയത്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആർട്സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജില്‍ നിന്നുള്ള വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിലായിരുന്നു നടപടി.

logo
The Fourth
www.thefourthnews.in