കരിന്തളം ഗവണ്‍മെന്‍റ് കോളേജില്‍ വിദ്യ സമര്‍പ്പിച്ച സർട്ടിഫിക്കറ്റും വ്യാജം; പിഎച്ച്ഡി പ്രവേശനത്തെ ന്യായീകരിച്ച് മുൻ വിസി

കരിന്തളം ഗവണ്‍മെന്‍റ് കോളേജില്‍ വിദ്യ സമര്‍പ്പിച്ച സർട്ടിഫിക്കറ്റും വ്യാജം; പിഎച്ച്ഡി പ്രവേശനത്തെ ന്യായീകരിച്ച് മുൻ വിസി

മഹാരാജാസ് കോളേജ് അധികൃതരാണ് കരിന്തളം ഗവ. കോളേജ് അധികൃതരെ ഇക്കാര്യം അറിയിച്ചത്
Updated on
1 min read

എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ കാസര്‍കോട് കരിന്തളം ഗവണ്‍മെന്‍റ് കോളേജില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റും വ്യാജമെന്ന് സ്ഥിരീകരണം. മഹാരാജാസ് കോളേജ് അധികൃതരാണ് കരിന്തളം ഗവ. കോളേജ് അധികൃതരെ ഇക്കാര്യം അറിയിച്ചത്. അട്ടപ്പാടി ആര്‍ജിഎം ഗവ. കോളേജിലെ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനുവേണ്ടി കെ വിദ്യ വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന വിവാദത്തിനിടെയാണ് കാസര്‍കോട് കരിന്തളം ഗവണ്‍മെന്‍റ് കോളേജില്‍ സമര്‍പ്പിച്ച സർട്ടിഫിക്കറ്റും വ്യാജമെന്ന് വ്യക്തമാകുന്നത്.

സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ കരിന്തളം ഗവ. കോളേജ് അധികൃതര്‍ ഇന്നലെ കത്ത് നല്‍കിയിരുന്നു, വിദ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. 2018-19, 2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന സര്‍ട്ടിഫിക്കറ്റാണ് വിദ്യ നല്‍കിയിരുന്നത്. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്.

കരിന്തളം ഗവണ്‍മെന്‍റ് കോളേജില്‍ വിദ്യ സമര്‍പ്പിച്ച സർട്ടിഫിക്കറ്റും വ്യാജം; പിഎച്ച്ഡി പ്രവേശനത്തെ ന്യായീകരിച്ച് മുൻ വിസി
'അങ്ങനെയൊരു സർട്ടിഫിക്കറ്റ് കയ്യിലില്ല, കൊടുത്തിട്ടുമില്ല'; വ്യാജരേഖ വിവാദത്തിൽ വിദ്യ, ആദ്യ പ്രതികരണം ദ ഫോര്‍ത്തിന്

അതേസമയം, വിദ്യയുടെ പി എച്ച് ഡി പ്രവേശനത്തിൽ ഇടപെട്ടിട്ടില്ലെന്ന് മുൻ വി സി ധർമ്മരാജ് അടാട്ട് പ്രതികരിച്ചു. പ്രവേശനത്തിൽ തിരിമറിയുണ്ടായിട്ടില്ല. സീറ്റ് വർധന അഡ്വൈസറി കമ്മറ്റിയുടെ നിർദേശ പ്രകാരമാണ്. പിഎച്ച്ഡി പ്രവേശനത്തിന് എസ് സി / എസ് ടി പ്രാതിനിധ്യം ഉറപ്പിക്കണമെന്ന നിർബന്ധമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പിഎച്ച്ഡി പ്രവേശനത്തിന് എസ്സി / എസ്ടി പ്രാതിനിധ്യം ഉറപ്പിക്കണമെന്ന നിർബന്ധമില്ല

മുൻ വി സി ധർമ്മരാജ് അടാട്ട്

പ്രവേശനം, പരീക്ഷ തുടങ്ങിയ കാര്യങ്ങളിൽ പ്രോവിസിയുടെ ചുമതലയിലാണ് നടക്കുന്നത്. അതിൽ വി സിക്ക് പങ്കില്ല. പി എച്ച് ഡി പ്രവേശനം റിസർച്ച് അഡ്വൈസറി കമ്മറ്റിയാണ് നടത്തുന്നത് . ഈ കമ്മറ്റി ശുപാർശ ചെയ്യുന്ന കാര്യങ്ങളാണ് നടക്കുന്നത്. ഇതിലും വി സിക്കും പങ്കില്ല. 10 സീറ്റാണ് മലയാളത്തിൽ വിജ്ഞാപനം ചെയ്തത്. പിന്നീട് ഒഴിവുണ്ടായതിന് ശേഷം കമ്മറ്റി കൂടിയാണ് മലയാളത്തിൽ പ്രവേശനം നടത്തിയത്. വിദ്യയുടെ പ്രസന്റേഷൻ അംഗീകരിച്ചാണ് റിസർച്ച് കമ്മറ്റി റിപോർട്ട് നൽകിയത്. അത് സർവകലാശാല അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in