വിഎസ്‍എസ്‍സി പരീക്ഷാ തട്ടിപ്പ്: പിടിയിലായത് രാജ്യത്തെവിടെയും ഹൈടെക് കോപ്പിയടി നടത്തുന്നവർ

വിഎസ്‍എസ്‍സി പരീക്ഷാ തട്ടിപ്പ്: പിടിയിലായത് രാജ്യത്തെവിടെയും ഹൈടെക് കോപ്പിയടി നടത്തുന്നവർ

തട്ടിപ്പിന് പ്രതികള്‍ക്ക് പണം ലഭിച്ചിരുന്നു, വേണ്ടി വന്നാല്‍ അന്വേഷണത്തിനായി ഹരിയാനയിലേക്ക് പോകും
Updated on
1 min read

വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. സ്ഥിരമായി പരീക്ഷാ തട്ടിപ്പ് നടത്തുന്നവരാണ് പിടിയിലായത്. ഹൈടെക് സംവിധാനം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. മൂന്ന് കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്‌തെന്നും ആറുപേര്‍ പിടിയിലായെന്നും കമ്മീഷണർ അറിയിച്ചു.

വിഎസ്‍എസ്‍സി പരീക്ഷാ തട്ടിപ്പ്: പിടിയിലായത് രാജ്യത്തെവിടെയും ഹൈടെക് കോപ്പിയടി നടത്തുന്നവർ
ഹൈടെക് കോപ്പിയടി; വിഎസ്എസ്‌സി നടത്തിയ പരീക്ഷകള്‍ റദ്ദാക്കി

''സ്ഥിരമായി പരീക്ഷാ തട്ടിപ്പ് നടത്തുന്നവരാണ് ഇപ്പോള്‍ പിടിയിലായത്. തട്ടിപ്പിൽ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണം നടക്കുകയാണ്. ഹരിയാന കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. ഇത്തരത്തിലുള്ള ഒരു സംഘം ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയമുണ്ട് ഇന്ത്യയില്‍ എവിടെ പരീക്ഷ നടന്നാലും ഈ സംഘം തട്ടിപ്പ് നടത്തുന്നതായും സംശയിക്കുന്നു. വേണ്ടി വന്നാല്‍ അന്വേഷണത്തിനായി ഹരിയാനയിലേക്ക് പോകും'' - കമ്മീഷണര്‍ വ്യക്തമാക്കി.

വിഎസ്‍എസ്‍സി പരീക്ഷാ തട്ടിപ്പ്: പിടിയിലായത് രാജ്യത്തെവിടെയും ഹൈടെക് കോപ്പിയടി നടത്തുന്നവർ
വിഎസ്എസ്‌സി പരീക്ഷാ കോപ്പിയടി: അന്വേഷണത്തിന് പ്രത്യേക സംഘം

തട്ടിപ്പ് നടത്താന്‍ പ്രതികള്‍ക്ക് പണം ലഭിച്ചിരുന്നു. ഷര്‍ട്ടിന്റെ ബട്ടണുകള്‍ ക്യാമറ വയ്ക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തിയതായി കണ്ടെത്തി. തട്ടിപ്പ് സംഘം കോള്‍ സെന്റര്‍ സംവിധാനം നടത്തുന്നുണ്ടെന്നും പോലീസ് വിശദീകരിച്ചു. തട്ടിപ്പ് നടത്താനുപയോഗിച്ച മൂന്ന് ഡിവൈസുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ഇയര്‍ ഫോണ്‍, ഷര്‍ട്ടിന്റെ ബട്ടണില്‍ ഘടിപ്പിച്ച ക്യാമറ ഈ ഡിവൈസുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. വിഎസ്‍എസ്‍സി പരീക്ഷാ തട്ടിപ്പിന് വേണ്ടി മാത്രം നിര്‍മിച്ച പുതിയ ഡിവൈസാണ് ഇയര്‍ഫോണെന്നും കമ്മീഷണര്‍ പറഞ്ഞു.

വിഎസ്‍എസ്‍സി പരീക്ഷാ തട്ടിപ്പ്: പിടിയിലായത് രാജ്യത്തെവിടെയും ഹൈടെക് കോപ്പിയടി നടത്തുന്നവർ
അരയില്‍ മൊബൈല്‍ ഫോണ്‍, ചെവിയില്‍ ബ്‌ളൂടൂത്ത്; വിഎസ്എസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി, രണ്ട് പേര്‍ പിടിയില്‍
logo
The Fourth
www.thefourthnews.in