ഒപ്പത്തിനൊപ്പം; പിറവത്ത് നടുഭാഗവും വീയപുരവും സംയുക്ത ജേതാക്കള്‍

ഒപ്പത്തിനൊപ്പം; പിറവത്ത് നടുഭാഗവും വീയപുരവും സംയുക്ത ജേതാക്കള്‍

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഫോട്ടോഫിനിഷിനൊടുവില്‍ നടുഭാഗം ചുണ്ടനേയും വീയപുരം ചുണ്ടനേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു
Updated on
1 min read

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ മൂന്നാം മത്സരത്തില്‍ ഒന്നാം സ്ഥാനം പങ്കിട്ട് വീയപുരവും നടുഭാഗവും. പിറവത്ത് മൂപാറ്റുപുഴയാറില്‍ നടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ ഒരേ സമയത്ത് ഫിനിഷ് ചെയ്താണ് ഇരു വള്ളങ്ങളും ഒന്നാമതെത്തിയത്.

വീയപുരം ചുണ്ടന്‍
വീയപുരം ചുണ്ടന്‍ajaymadhu

പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനും നാലു മിനിറ്റ് 15.05 സെക്കന്‍ഡിലാണ്‌ ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്ത് ആരുമില്ല, കേരള പോലീസ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിലാണ് മൂന്നാം സ്ഥാനത്ത്.

നടുഭാഗം ചുണ്ടന്‍
നടുഭാഗം ചുണ്ടന്‍ajaymadhu

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജേതാക്കളായ വീയപുരം തന്നെയാണ് മൂന്നാം മത്സരം കഴിയുമ്പോഴും ചാമ്പ്യന്‍സ് ബോട്ട്‌ലീഗ്‌ പോയിന്റ് പട്ടികയില്‍ ഒന്നാമത്. കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ നാലാം മത്സരം നടക്കുക. ഒക്ടോബര്‍ ഏഴിനാണ് മത്സരം. ഡിസംബര്‍ 9 ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലമേളയോടെയാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ക്ക് കൊടിയിറങ്ങുക.

logo
The Fourth
www.thefourthnews.in