എല്ലാ റൗണ്ടിലും ലീഡ്; ഇനി ചാണ്ടി ഉമ്മന്റെ പുതുപ്പള്ളി

എല്ലാ റൗണ്ടിലും ലീഡ്; ഇനി ചാണ്ടി ഉമ്മന്റെ പുതുപ്പള്ളി

ഏറ്റവും ഒടുവിലെ വിവരങ്ങള്‍ പ്രകാരം 36,454 വോട്ടുകളാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം
Updated on
3 min read

പുതുപ്പള്ളിയുടെ പുതിയ ജനനായകനായി ചാണ്ടി ഉമ്മനെ തിരഞ്ഞെടുത്ത് ജനവിധി. ഏറ്റവും ഒടുവിലെ വിവരങ്ങള്‍ പ്രകാരം 36,454 വോട്ടുകളാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാ റൗണ്ടിലും മുന്നിട്ട് നിന്നുകൊണ്ടാണ് ചാണ്ടി ഉമ്മന്‍ വിജയം കുറിച്ചത്. ബാലറ്റ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആരംഭിച്ച ലീഡ് ക്രമാനുഗതമായി ഉയര്‍ത്തിയാണ് പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ നിയമ സഭയിലേക്കെത്തുന്നത്.

2021 ലെ തിരഞ്ഞെടുപ്പിനേക്കാള്‍ 12,684 വോട്ടുകളുടെ കുറവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് ഇത്തവണ ലഭിച്ചത്. 2021 ല്‍ ഉമ്മന്‍ ചാണ്ടി നേടിയ വോട്ടിനേക്കാള്‍ ഭൂരിപക്ഷത്തേക്കാള്‍ 27,410 വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ അനുകൂലമായി പോള്‍ ചെയ്തു. 2021 ല്‍ 11,694 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ 6447 വോട്ടുകള്‍ മാത്രമണ് ലഭിച്ചത്.

ഒന്നാം റൗണ്ടില്‍ ഉള്‍പ്പെട്ട അയര്‍ക്കുന്നം പഞ്ചായത്തിലെ ഒന്ന് മുതല്‍ 14 വരെയുള്ള ബുത്തൂകള്‍ എണ്ണിത്തീര്‍പ്പോള്‍ തന്നെ പുതുപ്പള്ളിയുടെ വികാരം വ്യക്തമായിരുന്നു

ഒന്നാം റൗണ്ട് അര്‍ക്കുന്നം (ഒന്ന് - 14 ബൂത്തുകള്‍)

ഒന്നാം റൗണ്ടില്‍ ഉള്‍പ്പെട്ട അയര്‍ക്കുന്നം പഞ്ചായത്തിലെ ഒന്ന് മുതല്‍ 14 വരെയുള്ള ബുത്തൂകള്‍ എണ്ണിത്തീര്‍പ്പോള്‍ തന്നെ പുതുപ്പള്ളിയുടെ വികാരം വ്യക്തമായിരുന്നു. 5699 വോട്ടുകളായിരുന്നു ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയത്. ജെയ്ക് സി. തോമസ് 2883 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 476 വോട്ടുകളും നേടി. ലൂക്ക് തോമസ് (എ.എ.പി.) 99, പി കെ ദേവദാസ് (സ്വതന്ത്രന്‍)- 2, ഷാജി(സ്വതന്ത്രന്‍)- 2, സന്തോഷ് പുളിക്കല്‍ (സ്വതന്ത്രന്‍)-6, നോട്ട 20 വോട്ടുകളും നേടി.

രണ്ടാം റൗണ്ട് അര്‍ക്കുന്നം (15-28 ബൂത്തുകള്‍)

രണ്ടാം റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ ചാണ്ടി ഉമ്മന്‍ 6089 വോട്ടുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഇതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയ വോട്ടുകള്‍ 11788 ലേക്ക് എത്തി. ജെയ്ക് സി. തോമസ് 3418 വോട്ടുകളും നേടി. ലിജിന്‍ ലാല്‍ 691 വോട്ടുകളാണ് സ്വന്തമാക്കിയത്.

മൂന്നാം റൗണ്ട് അകലക്കുന്നം (29-42 ബൂത്തുകള്‍)

മൂന്നാം റൗണ്ടില്‍ 5246 വോട്ടുകള്‍ കൂട്ടിച്ചേര്‍ത്ത ചാണ്ടി ഉമ്മന്‍ ആകെ നേടിയ നേടിയ വോട്ടുകളുടെ എണ്ണം 17034 എന്ന നിലയിലേക്ക് ഉയര്‍ത്തി. ഈ ഘട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 2335 വോട്ടുകള്‍ നേടി.

നാലാം റൗണ്ട് -അകലക്കുന്നം, കൂരോപ്പട (42 - 56)

5942 വോട്ടുകളായിരുന്നു നാലാം റൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഇതോടെ 22976 വോട്ടുകള്‍ ചാണ്ടി ഉമ്മന്റെ അക്കൗണ്ടിലെത്തി. ഈ ഘട്ടത്തില്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി നേടിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടക്കുകയും ചെയ്തു. 2980 വോട്ടുകളായിരുന്നു നാലാം റൗണ്ടില്‍ ജെയ്ക് സി തോമസ് നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി 750 വോട്ടുകളും സ്വന്തമാക്കി.

എല്ലാ റൗണ്ടിലും ലീഡ്; ഇനി ചാണ്ടി ഉമ്മന്റെ പുതുപ്പള്ളി
മണര്‍കാടും എല്‍ഡിഎഫിനെ തുണച്ചില്ല, ജെയ്ക്കിന്റെ നാട്ടിലും ചാണ്ടി ഉമ്മന്റെ മുന്നേറ്റം

അഞ്ചാം റൗണ്ട് - കൂരോപ്പട - മണര്‍കാട് (57 - 70)

2021ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലീഡ് ലഭിച്ച മണര്‍കാട് പഞ്ചായത്തിലേക്ക് വോട്ടെണ്ണല്‍ കടന്നപ്പോളും ജനവികാരം യുഡിഎഫിന് ഒപ്പമായിരുന്നു. 6504 വോട്ടുകളായിരുന്നു അഞ്ചാം റൗണ്ടില്‍ ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയത്. 29480 വോട്ടുകളാണ് ഈ സമയം ചാണ്ടി ഉമ്മന്‍ ആകെ നേടിയത്. ജെയ്ക് സി. തോമസ് 3515 വോട്ടുകള്‍ നേടി ആകെ 15,131 വോട്ടുകള്‍ സ്വന്തമാക്കി. 739 വോട്ടുകളാണ് അഞ്ചാം റൗണ്ടില്‍ ബിജെപി നേടിയത്.

ആറാം റൗണ്ട് - മണര്‍കാട് (71 - 84)

ചാണ്ടി ഉമ്മന്‍ 6287 വോട്ടുകളും, ജെയ്ക് സി. തോമസ് 3772 വോട്ടുകളും നേടി. ഇതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയ ആകെ വോട്ടുകളുടെ എണ്ണം 35767 പിന്നിട്ടു. മണര്‍കാട് കണിയാംകുന്ന് ഗവ. എല്‍പി സ്‌കൂളിലെ 72 -ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയ്ക്ക് സി തോമസ്.

ഏഴാം റൗണ്ട് - മണര്‍കാട്, പാമ്പാടി (85-98 ബൂത്തുകള്‍)

ചാണ്ടി ഉമ്മന്‍ 6581 ( 42,348). ജെയ്ക് സി തോമസ് 3814 (22,717). ലിജിന്‍ ലാല്‍ 404 (4031).

എട്ടാം റൗണ്ട് - പാമ്പാടി (99 -112 ബൂത്തുകള്‍)

ചാണ്ടി ഉമ്മന്‍ 6032 (54,644). ജെയ്ക് സി തോമസ് 3226 (29,258). ലിജിന്‍ ലാല്‍ - 336 (4729). മന്ത്രി വി എന്‍ വാസവന്‍ വോട്ടറായ പാമ്പാടി എംജിഎം എച്ച്എസ്എസ് 102-ാം നമ്പര്‍ ബൂത്ത് ഉള്‍പ്പെട്ട എട്ടാം റൗണ്ടിലും ചാണ്ടി ഉമ്മന്‍ മുന്നിലെത്തി.

എല്ലാ റൗണ്ടിലും ലീഡ്; ഇനി ചാണ്ടി ഉമ്മന്റെ പുതുപ്പള്ളി
ഉമ്മൻ ചാണ്ടിയോടുള്ള കൊടും ക്രൂരതയ്ക്കെതിരായ ജനവിധി; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് എ കെ ആന്റണി

ഒമ്പതാം റൗണ്ട് - പാമ്പാടി പുതുപ്പള്ളി (113 -126)

വോട്ടെണ്ണല്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം പ്രദേശങ്ങളിലെത്തിയപ്പോള്‍ വന്‍ മുന്നേറ്റമായിരുന്നു ചാണ്ടി ഉമ്മന്‍ നേടിയത്. ഒമ്പതാം റൗണ്ടില്‍ ചാണ്ടി ഉമ്മന്‍ 6130 വോട്ടുള്‍ നേടി ആകെ വോട്ടുകളുടെ എണ്ണം 60,774 ആക്കി ഉയര്‍ത്തി. ജെയ്ക് സി. തോമസ് 2997 വോട്ടുകള്‍ മാത്രമാണ് നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 430 വോട്ടുകള്‍ നേടി. ഈ സമയം ജെയ്ക് സി തോമസിനേക്കാള്‍ ഇരട്ടി വോട്ടുകളായിരുന്നു ചാണ്ടി ഉമ്മന്‍ നേടിയത്.

പത്താം റൗണ്ട് - പുതുപ്പള്ളി (127 - 140 ബൂത്തുകള്‍)

പത്താംറൗണ്ടില്‍ 6130 വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയത്. ജെയ്ക് സി. തോമസ് 2997 വോട്ടുകളും ലിജിന്‍ ലാല്‍ 430 വോട്ടുകളും നേടി.

പതിനൊന്നാം റൗണ്ട് പുതുപ്പള്ളി, മീനടം (141 - 154 ബൂത്തുകള്‍)

യുഡിഎഫ് ഭരിക്കുന്ന മീനടം പഞ്ചായത്ത് ഉള്‍പ്പെട്ട പതിനൊന്നാം റൗണ്ടില്‍ 5338 വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ നേടിയത്. ഈ സമയം ആകെ നേടിയ വോട്ടുകള്‍ 66,112 ലേക്ക് എത്തി. ജെയ്ക് സി. തോമസ് 2828 വോട്ടകളും, ലിജിന്‍ ലാല്‍ 378 വോട്ടുകളും നേടി.

എല്ലാ റൗണ്ടിലും ലീഡ്; ഇനി ചാണ്ടി ഉമ്മന്റെ പുതുപ്പള്ളി
ചാണ്ടി ഉമ്മന്റെ കുതിപ്പിൽ തളർന്ന് സിപിഎം; ജെയ്ക്കിന്റെയും മന്ത്രി വാസവന്റെയും ബൂത്തുകളിലും മുന്നേറ്റം

പന്ത്രണ്ടാം റൗണ്ട് - വാകത്താനം (155 - 168 ബുത്തുകള്‍)

വാകത്താനം പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പന്ത്രണ്ടാം റൗണ്ടില്‍ 5585 വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ നേടിയത്. ജെയ്ക് സി. തോമസ 3097 വോട്ടുകളും ലിജിന്‍ ലാല്‍ 453 വോട്ടുകളും നേടി.

പതിമൂന്നാം റൗണ്ട് - വാകത്താനം

വാകത്താനം പഞ്ചായത്തിലെ 169 മുതല്‍ 182 ബുത്തുകള്‍ എണ്ണി പുര്‍ത്തിയാക്കിയതോടെ ചാണ്ടി ഉമ്മന്‍ യാതൊരു വെല്ലുവിളിയും നേരിടാതെ വിജയം ഉറപ്പിക്കുകയായിരുന്നു. 6401 വോട്ടുകളായിരുന്നു ചാണ്ടി ഉമ്മന്‍ അവസാന റൗണ്ടില്‍ അക്കൗണ്ടില്‍ ചേര്‍ത്തത്. ഇതോടെ 36454 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയം കുറിച്ചു. അവസാന റൗണ്ടില്‍ ജെയ്ക് സി. തോമസ് 3464 വോട്ടുകള്‍ നേടി. 41644 വോട്ടുകളാണ് ജെയ്ക് ആകെ നേടിയത്.

logo
The Fourth
www.thefourthnews.in