കുറവുകൾ തിരുത്തിയ കുറ്റപത്രം അംഗീകരിച്ച് കോടതി; 
പീഡനക്കേസിൽ ഗംഗേശാനന്ദ ഏഴിന് ഹാജരാകണം

കുറവുകൾ തിരുത്തിയ കുറ്റപത്രം അംഗീകരിച്ച് കോടതി; പീഡനക്കേസിൽ ഗംഗേശാനന്ദ ഏഴിന് ഹാജരാകണം

അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്
Updated on
1 min read

നിയമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദക്കെതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. സെപ്റ്റംബർ ഏഴിന് ഹാജരാകാൻ സ്വാമിക്ക് കോടതി സമൻസ് അയച്ചു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

കേരളം ഞെട്ടിയ സംഭവമായിരുന്നു സ്വാമി ഗാംഗേശാനന്ദയിൽ നിന്നും നിയമവിദ്യാർഥിനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ പീഡനവും, സഹികെട്ട് വിദ്യാർഥിനി സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവവും. കേസിൽ നേരത്തേ സമർപ്പിച്ച കുറ്റപത്രം കോടതി തിരികെ നൽകിയിരുന്നു. കുറവുകൾ നികത്തി ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഷൗക്കത്തലി രണ്ടാമത് സമര്‍പ്പിച്ച കുറ്റപത്രമാണ് ഇപ്പോൾ കോടതി അംഗീകരിച്ചത്.

വിദ്യാർഥിനിയുടെ വീട്ടിൽ നിരന്തരം പൂജയ്ക്കു വരുന്ന സ്വാമിയായിരുന്നു ഗാംഗേശാനന്ദ. ഈ സമയങ്ങളിലാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. കണ്ണമ്മൂലയുളള പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് 2017 മേയ് 19 ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. ഇതിന് ശേഷം വീടിന് പുറത്തേക്ക് ഇറങ്ങി ഓടിയ പെണ്‍കുട്ടിയെ ഫ്ലൈയിങ് സ്‌ക്വാഡാണ് സ്റ്റേഷനില്‍ എത്തിച്ചത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗിക പീഢനത്തിന് കേസെടുത്തു. ഇതേമൊഴി പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി പിന്നീട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വാമി ഒരിക്കലും തന്നെ പീഢിപ്പിച്ചിരുന്നില്ലെന്നും സ്വാമി സ്വയം ലിംഗ ഛേദം ചെയ്തതാണെന്നുമാണ് മൊഴി നൽകിയത്.

നിലപാട് മാറ്റിയ സ്വാമി പിന്നീട്, താൻ ഉറങ്ങി കിടക്കുമ്പോൾ ഒരു കൂട്ടം ആളുകൾ ആക്രമിച്ച് ലിംഗഛേദം നടത്തിയതാണെന്ന് പറയുകയും ചെയ്തു. ഇതേ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയും കൊല്ലം സ്വദേശിയായ സ്വാമിയുടെ മുന്‍ശിഷ്യൻ അയ്യപ്പദാസുമായുളള ബന്ധം സ്വാമി എതിര്‍ത്തതാണ് കേസിനിടയാക്കിയ സംഭവം എന്ന് വ്യക്തമാവുകയായിരുന്നു.

കുറവുകൾ തിരുത്തിയ കുറ്റപത്രം അംഗീകരിച്ച് കോടതി; 
പീഡനക്കേസിൽ ഗംഗേശാനന്ദ ഏഴിന് ഹാജരാകണം
ക്രൈം ബ്രാഞ്ചിന്റെ കൃത്യവിലോപം; സ്വാമി ഗംഗേശാനന്ദയ്‌ക്കെതിരായ കുറ്റപത്രത്തില്‍ ഗുരുതര പിഴവുകള്‍, സ്വീകരിക്കാതെ കോടതി

ബന്ധത്തിനെതിരെ നിന്ന സ്വാമിക്കെതിരെ കേസ് കൊടുക്കാനാണ് പെണ്‍കുട്ടി ആദ്യം കരുതിയത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സംഭവ ദിവസം പെണ്‍കുട്ടിയും അയ്യപ്പദാസും കൊല്ലം ബീച്ചില്‍ വച്ച് കണ്ടുമുട്ടിയെന്നും അവിടെ വച്ചാണ് കൃത്യം നിര്‍വ്വഹിക്കുന്നതിനുളള കത്തി അയ്യപ്പദാസ് കൈമാറിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഉറങ്ങികിടക്കുമ്പോഴാണ് തന്റെ ലിംഗം ഛേദിക്കപ്പെട്ടതെന്ന സ്വാമിയുടെ മൊഴി കളവാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പീഢനപരാതിയില്‍ സ്വാമിക്കെതിരെയും ലിംഗ ഛേദത്തിനെതിരെ പെണ്‍കുട്ടിക്കും ആണ്‍ സുഹൃത്ത് അയ്യപ്പദാസിനുമെതിരെ വ്യത്യസ്ത കുറ്റപത്രം നല്‍കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.

logo
The Fourth
www.thefourthnews.in