സൗജന്യ ഭക്ഷണം നല്‍കി വയനാടിനെ ചേര്‍ത്തുപിടിച്ച് ഷെഫ് സുരേഷ് പിള്ള

സൗജന്യ ഭക്ഷണം നല്‍കി വയനാടിനെ ചേര്‍ത്തുപിടിച്ച് ഷെഫ് സുരേഷ് പിള്ള

ഉരുള്‍പൊട്ടല്‍ നടന്ന ദിവസം മുതല്‍ വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുകയാണ് ഷെഫ് പിള്ള
Published on

ദുരന്ത ഭൂമിയായി മാറിയ, ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായ ഒരു ജനതയ്‌ക്കൊപ്പമാണ് ഇപ്പോള്‍ കേരളം. അവശ്യ സാധനങ്ങളും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളായും തങ്ങള്‍ക്ക് ആകുന്ന സഹായവുമായി ഏവരും ഒപ്പമുണ്ട്. ഉരുള്‍പൊട്ടല്‍ നടന്ന ദിവസം മുതല്‍ വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുകയാണ് ഷെഫ് പിള്ള. തങ്ങളിലൊപ്പമുള്ളവര്‍ക്ക് ഭക്ഷണം നല്‍കി ചേര്‍ത്തുപിടിക്കുകയാണ് ഷെഫ് പിള്ളയും സംഘവും. ബത്തേരിയിലെ സഞ്ചാരി റസ്റ്ററന്റിലാണ് ഭക്ഷണം തയ്യാറാക്കുന്നത്.

ഇന്നലെയും ഇന്നും രാവിലെയും വൈകിട്ടുമായി 2000 പേര്‍ക്കുള്ള ബിരിയാണിയാണ് വയനാട്ടില്‍ എത്തിച്ചത്. ഇന്നലെവരെ 6000 പേര്‍ക്കുള്ള ഭക്ഷണമാണ് സഞ്ചാരി റസ്റ്ററന്റില്‍ നിന്ന് വയനാട്ടിലേക്ക് എത്തിച്ചത്. ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്ത് ഈ ആഴ്ച മുഴുവനും സൗജന്യ ഭക്ഷണം നല്‍കാനുള്ള തീരുമാനത്തിലാണ്. ഇരുപതിനായിരം പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നതിനായി അവശ്യ സാധനങ്ങളടക്കം എല്ലാ ക്രമീകരണങ്ങളും റസ്റ്ററന്റില്‍ നടത്തിയിട്ടുണ്ട്. വയനാട് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടാണ് ഭക്ഷണം എത്തിച്ച് നല്‍കുന്നത്.

സൗജന്യ ഭക്ഷണം നല്‍കി വയനാടിനെ ചേര്‍ത്തുപിടിച്ച് ഷെഫ് സുരേഷ് പിള്ള
'രക്ഷിക്കാനുള്ളവരെയെല്ലാം രക്ഷിച്ചു, ജീവനോടെ ഇനിയാരും ബാക്കിയില്ല', ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി മുഖ്യമന്ത്രി

റസ്‌ക്യൂ ടീം, ക്യാപില്‍ കഴിയുന്നവര്‍, പൊലീസ് ഫയര്‍ഫോഴ്‌സ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെല്ലാം ഭക്ഷണം നല്‍കുന്നുണ്ട്. ഉച്ചയ്ക്ക് വെജ്, നോണ്‍ വെജ് ബിരിയാണിയും രാത്രിയിലേക്ക് ചപ്പാത്തിയും കറികളുമാണ് നല്‍കുന്നത്. റസ്റ്ററന്റിന്റെ പാര്‍ടണര്‍ അനീഷ് നാരായണനാണ് ഭക്ഷണം എത്തിക്കുന്നതിനുള്ള ചുമതലകള്‍ ഏറ്റെടുത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in