ഏകീകൃത സിവില്‍ കോഡ്: കോണ്‍ഗ്രസ് നിലപാട്‌ ഒളിച്ചോട്ടമെന്ന് മുഖ്യമന്ത്രി
SAMEER A HAMEED

ഏകീകൃത സിവില്‍ കോഡ്: കോണ്‍ഗ്രസ് നിലപാട്‌ ഒളിച്ചോട്ടമെന്ന് മുഖ്യമന്ത്രി

ഹിമാചൽ മന്ത്രികൂടിയായ കോൺഗ്രസ്സ് നേതാവ് വിക്രമാദിത്യ സിങ്ങ് ഏക സിവിൽ കോഡിനെ സ്വാഗതം ചെയ്ത പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം
Updated on
1 min read

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തിൽ സ്വന്തം നിലപാട് പറയുന്നതിന് പകരം സി പിഎമ്മിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസിന്റെ ഒളിച്ചോട്ടതന്ത്രമാണ് . കോൺഗ്രസിന് ദേശീയ തലത്തിൽ വ്യക്തമായ നിലപാടും നയവുമുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ്? മുഖ്യമന്ത്രി ചോദിച്ചു. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ ആരോപണത്തിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

''ഹിമാചൽ മന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ്‌ വിക്രമാദിത്യ സിങ്‌ ഏക സിവിൽ കോഡിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമാണോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട് എന്നായിരുന്നു പ്രധാനമായും മുഖ്യമന്ത്രിയുടെ ചോദ്യം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപിയെ എതിർക്കുന്നതിലപ്പുറം രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയങ്ങളിൽ സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസ് മടിക്കുകയാണെന്ന് ണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഏകീകൃത സിവില്‍ കോഡ്: കോണ്‍ഗ്രസ് നിലപാട്‌ ഒളിച്ചോട്ടമെന്ന് മുഖ്യമന്ത്രി
"സിപിഎം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നത് കുറുക്കന്‍ കോഴിയുടെ സുഖം അന്വേഷിക്കുന്നത് പോലെ"- കെ സുധാകരന്‍

ഹിമാചൽ മന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ്‌ വിക്രമാദിത്യ സിങ്‌ ഏക സിവിൽ കോഡിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമാണോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട് എന്നായിരുന്നു പ്രധാനമായും മുഖ്യമന്ത്രിയുടെ ചോദ്യം.

ഡൽഹി സംസ്‌ഥാന സർക്കാരിനനുകൂലമായ സുപ്രീം കോടതിവിധി അസാധുവാക്കാൻ കേന്ദ്രം കൊണ്ടുവന്ന ജനാധിപത്യ വിരുദ്ധ ഓർഡിനൻസിനെ കോൺഗ്രസ്‌ ഫലത്തിൽ അനുകൂലിക്കുകയാണ്. ഭരണഘടനാ തത്വങ്ങളെപ്പോലും അട്ടിമറിക്കാൻ മടിക്കില്ലെന്ന പ്രഖ്യാപനമാണ് സംഘപരിവാർ ഈ ഓർഡിനൻസിലൂടെ നടത്തിയത്. എന്നാൽ ഡൽഹി സർക്കാരിനെതിരെ നിലപാടെടുക്കാനാണ് കോൺഗ്രസിന്റെ ഡൽഹി, പഞ്ചാബ് ഘടകങ്ങൾ തീരുമാനിച്ചത്. ദേശീയ നേതൃത്വവും ഡൽഹിയിലെ ആം ആദ്മി സർക്കാരിന് പിന്തുണ നൽകാൻ തയ്യാറായില്ല. ഏക സിവിൽ കോഡ് വിഷയത്തിലും ഇതേ വഞ്ചനാപരമായ നിലപാടാണ് കോൺഗ്രസ്‌ പിന്തുടരുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിരീക്ഷണം.

വിഷയം മുസ്ലീങ്ങളെ മാത്രം ബാധിക്കുമെന്ന് പറഞ്ഞു വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സിപിഎമ്മിന്റെ ശമമെന്നായിരുന്നു കെ സുധാകരന്റെ വിമര്‍ശനം. കുറുക്കന്‍ കോഴിയുടെ സുഖം അന്വേഷിക്കുന്നതുപോലെയാണ് സിപിഎം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചിരുന്നു. ഏക സിവില്‍കോഡില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന് നേരത്തെ  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

സിവില്‍ കോഡ് സംഘപരിവാര്‍ അജണ്ട അല്ലെന്നും ഭരണഘടന വിഭാവനം ചെയ്തതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടെയാണ് രാജ്യത്ത് വീണ്ടും ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചയായത്. ഭോപ്പാലിലെ ബിജെപി ബൂത്ത്തല പ്രവര്‍ത്തകരെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഈ സംഭവത്തിനു പിന്നാലെ പ്രതിപക്ഷവും മുസ്ലീം സംഘടനകളും രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in