രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല

ഖാർഗെയ്ക്കായി ചെന്നിത്തല പ്രചാരണത്തിന്

ഖാർഗെയുടെ അനുഭവ പരിചയമാണ് പിന്തുണയ്ക്കാൻ കാരണമെന്ന് ചെന്നിത്തല
Updated on
1 min read

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് രമേശ് ചെന്നിത്തല. മല്ലികാർജുൻ ഖാർഗെയുടെ അനുഭവ പരിചയമാണ് പിന്തുണയ്ക്കാൻ കാരണമെന്ന് അദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനാകാൻ പ്രവർത്തന പാരമ്പര്യം വേണം. തരൂർ നല്ല സുഹൃത്താണ്. അദ്ദേഹത്തിനോട് എതിർപ്പില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി വിവിധ സംസ്ഥാനങ്ങളി‍ല്‍ പ്രചാരണം നടത്താനൊരുങ്ങുകയാണ് രമേശ് ചെന്നിത്തല. ഏഴാം തീയതി ഗുജറാത്തിലും എട്ടാം തീയതി മഹാരാഷ്ട്രയിലും പ്രചാരണം നടത്തും. 9, 10 തീയതികളില്‍ ആന്ധ്രാ പ്രദേശിലും തെലുങ്കാനയിലും ചെന്നിത്തല വോട്ട് തേടും.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ തള്ളി കേരളത്തില്‍ നിന്നുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തരൂരിന് സാധാരണക്കാരുമായി ചേർന്ന് പ്രവർത്തിച്ച പരിചയം കുറവാണെന്നായിരുന്നു കെ മുരളീധരന്റെ വിമർശനം. സാധാരണക്കാരുടെ മനസറിയുന്ന ആളായിരിക്കണം കോണ്‍ഗ്രസ് പ്രസിഡന്റാകേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു. തരൂർ മത്സരിച്ചാല്‍ മനസാക്ഷി വോട്ടു ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പിന്നീട് ഖാർഗെയെ പിന്തുണച്ച് രംഗത്തെത്തി. കേരളത്തിലെ നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ തരൂർ പക്ഷത്തിന് കടുത്ത അതൃപ്തിയാണുള്ളത്. യുവാക്കളുടെ വോട്ട് ലഭിക്കുമെന്നാണ് തരൂരിന്റെ പ്രതീക്ഷ.

logo
The Fourth
www.thefourthnews.in