മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

''കേരളമെന്താണെന്നും കര്‍ണാടകയിലെ സ്ഥിതി എന്താണെന്നും എല്ലാവര്‍ക്കും അറിയാം''- അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

അധികം സംസാരിച്ചാല്‍ എന്ത് കാര്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പറയാന്‍ ഉണ്ടാകുകയെന്നും മുഖ്യമന്ത്രി
Updated on
1 min read

കേരളം സുരക്ഷിതമല്ലെന്ന അമിത് ഷായുടെ പരാമർശത്തിന് കടുത്ത മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ക്രമസമാധാന നില ഏറ്റവും ഭദ്രമായ സംസ്ഥാനമാണ് കേരളം. മതനിരപേക്ഷത കൊടികുത്തി വാഴുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ കര്‍ണാടകയിലെ സ്ഥിതി അങ്ങനെയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സംഘപരിവാറിനെതിരയും ബിജെപിക്കെതിരെയും ആഞ്ഞടിച്ചു.

കേരളമെന്താണെന്നും കര്‍ണാടകയിലെ സ്ഥിതി എന്താണെന്നും എല്ലാവര്‍ക്കും അറിയാം, കേരളത്തില്‍ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയില്‍ എല്ലാ മതങ്ങള്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും സ്വൈര്യമായും സമാധാനമായും ജീവിക്കാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ സംഘപരിവാര്‍ ഭരിക്കുന്ന പ്രദേശങ്ങളില്‍ ന്യൂനപക്ഷ മതവിഭാഗക്കാര്‍ അക്രമം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍
"കേരളമാണ് അരികിലുള്ളത്, കൂടുതലൊന്നും പറയുന്നില്ല" കർണാടകയിൽ വിവാദ പരാമർശവുമായി അമിത് ഷാ

'കേരളം വര്‍ഗീയ സംഘര്‍ഷമില്ലാത്തൊരു നാടായി നില്‍ക്കുകയാണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിന് ആ മതത്തില്‍ വിശ്വസിക്കുന്നു എന്നതുകൊണ്ട് പ്രയാസം കേരളത്തില്‍ അനുഭവിക്കേണ്ടതായി വരുന്നില്ല. അത്തരമൊരു സാഹചര്യം തങ്ങള്‍ അധികാരത്തിലുള്ളിടത്ത് സൃഷ്ടിക്കണമെന്നല്ലേ കേന്ദ്ര ആഭ്യന്തര മന്ത്രി പറയേണ്ടത്'.

അമിത് ഷായുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം എന്ത് അപകടമാണ് കേരളത്തിലുള്ളതെന്ന് പറയണമെന്നും അര്‍ദ്ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയെതെന്നും അധികം സംസാരിച്ചാല്‍ എന്ത് കാര്യമാണ് ആഭ്യന്തരമന്ത്രിക്ക് പറയാന്‍ ഉണ്ടാകുകയെന്നും ചോദിച്ചു. ബിജെപി ഭരണത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി ഈ രാജ്യത്തുണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ മിക്കതും സംഘപരിവാറിന്റെ ഭാഗത്ത് നിന്നുമാണ് ഉണ്ടാകുന്നതെന്നും അതവസാനിപ്പിക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

കർണാടക സുരക്ഷിതമാക്കാൻ കോൺഗ്രസിന് സാധിക്കില്ല, അതിന് ബിജെപി ഭരിക്കണം. തൊട്ടടുത്ത് കേരളമാണ്, കൂടുതല്‍ ഒന്നും പറയുന്നില്ല എന്നായിരുന്നു അമിത് ഷായുടെ പരാമർശം

ശനിയാഴ്ച കർണാടകയിലെ പുത്തൂരില്‍ നടന്ന പൊതുപരിപാടിയില്‍ കേരളം സുരക്ഷിതമല്ലെന്ന പരോക്ഷ പരാമർശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നിരുന്നു. 'കർണാടക സുരക്ഷിതമാക്കാൻ കോൺഗ്രസിന് സാധിക്കില്ല, അതിന് ബിജെപി ഭരിക്കണം. തൊട്ടടുത്ത് കേരളമാണ് , കൂടുതല്‍ ഒന്നും പറയുന്നില്ല' എന്നായിരുന്നു പരാമർശം.

logo
The Fourth
www.thefourthnews.in