പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കിയില്‍ ശൈശവ വിവാഹം; പതിനഞ്ചുകാരിയെ വിവാഹം ചെയ്ത നാല്‍പ്പത്തിയഞ്ചുകാരന്‍ പിടിയില്‍

ഇടമലക്കുടി ആദിവാസി കുടിയില്‍ കണ്ടത്തുകൂടി ഊരിലെ രാമന്‍ ആണ് പോലീസ് പിടിയിലായത്
Updated on
1 min read

ഇടുക്കിയില്‍ വീണ്ടും ശൈശവ വിവാഹം. പതിനഞ്ചുകാരിയെ വിവാഹം ചെയ്ത് നാല്‍പ്പത്തിയഞ്ചുകാരന്‍ പോലീസ് പിടിയിലായി. ഇടമലക്കുടി ആദിവാസി കുടിയില്‍ കണ്ടത്തുകൂടി ഊരിലെ രാമന്‍ ആണ് പോലീസ് പിടിയിലായത്. സംഭവം വിവാദമായ സാഹചര്യത്തില്‍ പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇടമലക്കുടിയിലെത്തിയാണ് ദിവസങ്ങളായി ഒളിവില്‍ കഴിയുന്ന പ്രതിയെ പോലീസ് പിടികൂടിയത്. പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ച പ്രതി ഇടമലക്കുടിയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസെത്തിയത്. മൂന്നാര്‍ സി ഐ മനേഷ് കെ പൗലോസ്. സി ഐ കെ ഡി മണിയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡോണി ചാക്കോ, അനീഷ് ജോര്‍ജ്, പ്രദീപ് കുമാര്‍, സക്കീര്‍ ഹുസൈന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടുകൂടിയത്.

വിവാഹിതനും പ്രായപൂര്‍ത്തിയായ രണ്ട് കുട്ടികളുടെ അച്ഛനുമാണ് പ്രതി. കഴിഞ്ഞ ജനുവരിയിലായിരുന്നു പതിനഞ്ച് വയസുകാരിയും ഇയാളും തമ്മില്‍ വിവാഹിതനാകുന്നത്. തുടര്‍ന്ന് ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in