നവകേരള യാത്ര: കുട്ടികളെ വെയിലത്തു നിർത്തിയതിൽ കേസെടുക്കുമെന്ന്‌
ദേശീയ ബാലാവകാശ കമ്മീഷന്‍

നവകേരള യാത്ര: കുട്ടികളെ വെയിലത്തു നിർത്തിയതിൽ കേസെടുക്കുമെന്ന്‌ ദേശീയ ബാലാവകാശ കമ്മീഷന്‍

രാഷ്ട്രീയ പ്രചാരണ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് കുട്ടികളുടെ പഠനം തടസപ്പെടുത്തുമെന്നു മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് കമ്മീഷന്‍
Updated on
1 min read

കേരള സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയിൽ സ്കൂൾ കുട്ടികളെ നിർത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതിനെ ആധാരമാക്കി കമ്മീഷൻ സ്വമേധയാ കേസെടുക്കുമെന്നുമാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്.

നവകേരള യാത്ര: കുട്ടികളെ വെയിലത്തു നിർത്തിയതിൽ കേസെടുക്കുമെന്ന്‌
ദേശീയ ബാലാവകാശ കമ്മീഷന്‍
കല്യാശേരിയിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി; യുഡിഎഫ് പ്രവർത്തകരെ നേരിട്ട് ഡിവൈഎഫ്ഐക്കാർ, പ്രകോപനങ്ങളില്‍ വീഴരുതെന്ന് പിണറായി

കണ്ണൂരിലെ പാനൂരിലാണ് അധ്യയനസമയത്ത് കുട്ടികളെ സ്കൂളിന് പുറത്ത് വെയിലത്തു നിർത്തി മുദ്രാവാക്യം വിളിപ്പിച്ചത്. വിഷയം പ്രതിപക്ഷം ഏറ്റെടുക്കുകയും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വിധേയമാവുകയും ചെയ്തിരുന്നു. സംഭവം ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കെ എസ് യു ഉൾപ്പെടെയുള്ള സംഘടനകൾ പറഞ്ഞിരുന്നു.

അനൂപ് കൈപ്പള്ളി എന്ന ട്വിറ്റർ ഹാന്‍ഡിലില്‍ നിന്ന് ലഭിച്ച വീഡിയോയെ ആസ്പദമാക്കിയും, വിവേക് എസ് എന്ന വ്യക്തിയുടെ പരാതിയിലുമാണ് കമ്മീഷൻ നടപടിയെടുക്കുന്നതെന്ന് നോട്ടീസിൽ പറയുന്നു. സിപിഎം നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം ഇതുപോലെ കുട്ടികളെ നിരത്തിലിറക്കാനുള്ള നിർദ്ദേശമുണ്ടെന്നു മനസിലാക്കിയാണ് നടപടിയെന്നും നോട്ടീസിൽ പറയുന്നു. ഇത്തരത്തിൽ രാഷ്ട്രീയ പ്രചാരണ പരിപാടികളിൽ നിരന്തരം പങ്കെടുപ്പിക്കുന്നത് കുട്ടികളുടെ പഠനം തടസപ്പെടുത്തുമെന്നു മാത്രമല്ല കുട്ടികളുടെ മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് നോട്ടീസിൽ എടുത്തുപറയുന്നു.

കുട്ടികളെ വെയിലത്തല്ല നിർത്തിയിരുന്നതെന്നും, അവർ തണലത്തായിരുന്നു എന്നും വിശദീകരണം നൽകിയ മുഖ്യമന്ത്രി ഇനി യാത്രയുടെ ഭാഗമായി കുട്ടികളെ നിരത്തിലിറക്കുന്നത് ഗുണകരമാകില്ലെന്നും പറഞ്ഞിരുന്നു.

നവകേരള യാത്ര: കുട്ടികളെ വെയിലത്തു നിർത്തിയതിൽ കേസെടുക്കുമെന്ന്‌
ദേശീയ ബാലാവകാശ കമ്മീഷന്‍
'മുഖ്യമന്ത്രിയുടെ കലാപാഹ്വാനം', ക്രൂരനെന്ന് വി ഡി സതീശന്‍; പരാമര്‍ശം മയപ്പെടുത്തി മന്ത്രിമാര്‍
logo
The Fourth
www.thefourthnews.in