'നാടകമല്ലേ നടന്നത്, അടിയേറ്റത് ഹൈക്കോടതിയുടെ മുഖത്ത്'; ബസിൽ കൊടികുത്തിയ സംഭവത്തില്‍ പോലീസിന് രൂക്ഷവിമര്‍ശനം

'നാടകമല്ലേ നടന്നത്, അടിയേറ്റത് ഹൈക്കോടതിയുടെ മുഖത്ത്'; ബസിൽ കൊടികുത്തിയ സംഭവത്തില്‍ പോലീസിന് രൂക്ഷവിമര്‍ശനം

പോലീസ് സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടർന്നുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് വിമർശനം
Updated on
1 min read

കൂലിത്തർക്കത്തെ തുടർന്ന് കോട്ടയം തിരുവാർപ്പിൽ ബസിൽ സിഐടിയു കൊടികുത്തിയ സംഭവത്തിൽ പോലീസിന് ഹൈക്കോടതിയുടെ വിമർശനം. പോലീസ് സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടർന്നുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് വിമർശനം.

'നാടകമല്ലേ നടന്നത്, അടിയേറ്റത് ഹൈക്കോടതിയുടെ മുഖത്ത്'; ബസിൽ കൊടികുത്തിയ സംഭവത്തില്‍ പോലീസിന് രൂക്ഷവിമര്‍ശനം
കോട്ടയത്ത് ബസിൽ കൊടി കുത്തിയ സംഭവം; വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് നേരെ കയ്യേറ്റം

കോട്ടയം ജില്ലാ പോലീസ് മേധാവിയും സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായി വിശദീകരണം നൽകി. ബസുടമയ്‌ക്കെതിരരായ ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നും ബസുടമയ്ക്ക് പോലീസ് സംരക്ഷണം നൽകിയെന്നും സ്ഥലത്ത് ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും ഡിസിപി കോടതിയെ അറിയിച്ചു.

അവിടെ നാടമകല്ലേ നടന്നതെന്ന് കോടതി ചോദിച്ചു. ഒന്നു തല്ലിക്കോ എന്ന സമീപനം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. കോടതിയിലും ലേബർ ഓഫീസിനുമുന്നിലും തോറ്റാൽ എല്ലാ തൊഴിലാളി യൂണിയനുകളും സ്വീകരിക്കുന്ന നടപടിയാണിതെന്ന് ജസ്റ്റിസ് നഗരേഷ് സൂചിപ്പിച്ചു.

'നാടകമല്ലേ നടന്നത്, അടിയേറ്റത് ഹൈക്കോടതിയുടെ മുഖത്ത്'; ബസിൽ കൊടികുത്തിയ സംഭവത്തില്‍ പോലീസിന് രൂക്ഷവിമര്‍ശനം
പശ്ചിമബംഗാൾ തദ്ദേശഭരണ തിരഞ്ഞെടുപ്പ് അക്രമം: മരണം 19, റീപോളിങ്ങിനിടയിലും സംഘര്‍ഷം

ഹൈക്കോടതി സംരക്ഷണ ഉത്തരവുണ്ടായാലും അത് മറികടന്ന് ആരും എന്തും ചെയ്യുമെന്ന സന്ദേശമാണ് സമൂഹത്തിന് ഇത് നൽകുന്നത്. പോലീസിന്റെ ഭാഗത്തുനിന്നും കൃത്യവിലോപമുണ്ടായി. അടിയേറ്റത് ഉടമയ്ക്കല്ല ഹൈക്കോടതിയുടെ മുഖത്തെന്നും കോടതി പറഞ്ഞു.

ബസുടമയ്ക്കുനേരെയുണ്ടായ അക്രമത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണമുൾപ്പെടെയുള്ള വിവരങ്ങൾ സമർപിക്കാൻ ഡിവൈ എസ് പിയ്ക്ക് നിർദേശം നൽകി. കേസ് വാദം കേൾക്കാനായി 18 ലേക്ക് മാറ്റി.

logo
The Fourth
www.thefourthnews.in