ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും പ്രവര്‍ത്തകര്‍ക്ക് നേരേ ലാത്തി വീശുകയും ചെയ്തു
Updated on
1 min read

കളമശേരിയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബ്ലാക്ക് മാര്‍ച്ച് എന്ന പേരില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ മാര്‍ച്ച് അക്രമാസക്തമാകുകയായിരുന്നു.

പോലീസ് മൂന്ന് തവണ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്നും പ്രതിഷേധക്കാർ പിന്മാറാതിരുന്നതോടെ പോലീസ് കണ്ണീര്‍വവാതകം പ്രയോഗിക്കുകയായിരുന്നു. ക്ലിഫ് ഹൗസ് പരിസരത്തെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. ദേവസ്വം ബോര്‍ഡ് ജങ്ഷനിലും പരിസരത്തുമായി പോലീസും പ്രവര്‍ത്തകരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

കഴിഞ്ഞ ദിവസം എറണാകുളത്ത് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനനികുതി പിന്‍വലിക്കുക, മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും പരുക്കേറ്റവരെയടക്കം പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ എട്ട് പ്രവര്‍ത്തകര്‍ക്കും നാല് പോലീസുകാര്‍ക്കും പരുക്കേറ്റു.

അറസ്റ്റിലായ പ്രവര്‍ത്തകരെ കാണാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ഷാഫി പറമ്പില്‍ എംഎല്‍എയെ പോലീസ് കൈയ്യേറ്റം ചെയ്തതോടെ സ്റ്റേഷന് മുന്നിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in