മോക്ഡ്രില്ലിനിടെ മരണം: വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്

മോക്ഡ്രില്ലിനിടെ മരണം: വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്

പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം പത്തനംതിട്ട ജില്ലാ കളക്ടർ കൈമാറിയിരുന്നു
Updated on
1 min read

ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. സംഭവത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും മുൻകൂട്ടി തയ്യാറാക്കി നടത്തുന്ന മോക്ഡ്രില്ലിനിടെ മരണം സംഭവിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

മോക്ഡ്രില്ലിനിടെ മരണം: വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്
മോക്ക് ഡ്രില്ലിനിടെ അപകടം; തിരുവല്ലയില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

പ്രളയ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി താലൂക്ക് തലത്തില്‍ സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടെയാണ് വ്യാഴാഴ്ച പത്തനംതിട്ടയിൽ അപകടമുണ്ടായത്. പത്തനംതിട്ട കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശി ബിനു സോമനാണ് മുങ്ങി മരിച്ചത്. വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം മോക്ഡ്രിൽ നടത്തുന്നതിനിടെയായിരുന്നു സംഭവം. വെള്ളത്തില്‍ വെച്ചുള്ള രക്ഷാ പ്രവര്‍ത്തനം അനുകരിക്കുന്നതിനിടെ പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകനായ ബിനുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും, വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ദേശീയ ദുരന്ത പ്രതികരണ സേനാ അംഗങ്ങള്‍ ബിനുവിനെ രക്ഷപ്പെടുത്തി തിരുവല്ല പുഷ്പ്പഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

മോക്ഡ്രില്ലിനിടെ മരണം: വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്
മോക്ക്ഡ്രില്ലിനിടയിലെ അപകടം: മരണം കുഴഞ്ഞുവീണെന്ന് പ്രാഥമിക നിഗമനം - മന്ത്രി കെ രാജന്‍

സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്. അശുപത്രിയിലെത്തിക്കാൻ വൈകിയെന്നടക്കമുള്ള ആരോപണങ്ങൾ മരണവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു.

logo
The Fourth
www.thefourthnews.in