ആർഎസ്എസിനെ വെള്ള പൂശുന്നതിൽ എന്ത് മഹത്വമാണ്  കാണുന്നത്? സുധാകരന്റെ
നെഹ്‌റു പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി

ആർഎസ്എസിനെ വെള്ള പൂശുന്നതിൽ എന്ത് മഹത്വമാണ് കാണുന്നത്? സുധാകരന്റെ നെഹ്‌റു പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി

ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി
Published on

വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസാണ് ജവഹർലാൽ നെഹ്റുവിന്റേതെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നെഹ്‌റുവിനെ ചാരി തന്റെ വർഗീയ മനസിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിനെ വെള്ള പൂശുന്നതിൽ എന്ത് മഹത്വമാണ് സുധാകരന്‍ കാണുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസിൽ എക്കാലത്തും സുധാകരന്റെ മാനസിക നിലയുള്ള വർഗീയ വാദികളും ആർഎസ്എസ് പക്ഷപാതികളും ഉണ്ടായിരുന്നു

ആർഎസ്എസിനെ വെള്ള പൂശുന്നതിൽ എന്ത് മഹത്വമാണ്  കാണുന്നത്? സുധാകരന്റെ
നെഹ്‌റു പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി
ഫാസിസ്റ്റുകളെയും ഉള്‍ക്കൊണ്ട നേതാവാണ് നെഹ്റുവെന്ന് കെ സുധാകരന്‍

കോൺഗ്രസിൽ എക്കാലത്തും സുധാകരന്റെ മാനസിക നിലയുള്ള വർഗീയ വാദികളും ആർഎസ്എസ് പക്ഷപാതികളും ഉണ്ടായിരുന്നു. അത്തരക്കാരുടെ സമ്മർദത്തിന് വഴങ്ങി ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിയ കോൺഗ്രസ് നടപടിയിൽ എന്ത് മഹത്തായ ജനാധിപത്യ ബോധമാണ് ഉറങ്ങിക്കിടക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ശ്യാമ പ്രസാദ് മുഖർജിയെയും ഡോ. അംബേദ്കറെയും താരതമ്യപ്പെടുത്തുക വഴി ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല, അംബേദ്കറെ അവഹേളിക്കുക കൂടിയാണ് സുധാകരന്‍ ചെയ്യുന്നത്.

1947 ഡിസംബർ 7ന് മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തിൽ ആർഎസ്എസ് ഉയർത്തുന്ന അപകടത്തിന്റെ സ്വഭാവം കൃത്യമായി വിശദീകരിച്ചിട്ടുള്ള ആളാണ് നെഹ്റു

1947 ഡിസംബർ 7ന് മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തിൽ ആർഎസ്എസ് ഉയർത്തുന്ന അപകടത്തിന്റെ സ്വഭാവം കൃത്യമായി വിശദീകരിച്ചിട്ടുള്ള ആളാണ് നെഹ്റു. ഗാന്ധിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ 1948 ഫെബ്രുവരി 5ന് മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിലും ആർഎസ്എസിനെ രൂക്ഷമായി വിമർശിക്കുന്നതിനൊപ്പം സംഘടനയെ അടിച്ചമർത്തുകയും ഭരണവും സേവനങ്ങളും ശുദ്ധീകരിക്കുകയും വേണമെന്നും നെഹ്റു ആവശ്യപ്പെട്ടിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 നെ എതിർത്ത് 1953ൽ കശ്മീരിൽ പ്രവേശിക്കവെ ശ്യാമ പ്രസാദ് മുഖർജി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്‌റു ആയിരുന്നു എന്ന ചരിത്ര വസ്തുത പോലും ഒരു സംസ്ഥാനത്തെ കോൺഗ്രസിനെ നയിക്കുന്ന വ്യക്തി അറിയാതെ പോകുന്നത് അത്ഭുതകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തനിക്ക് തോന്നിയാൽ ബിജെപിയിൽ പോകുമെന്നും ആളെ അയച്ച് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്റെ ആ ചെയ്തികളെ ജവഹർലാൽ നെഹ്രുവുമായി സമീകരിക്കാനുള്ള സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാർത്ഥ കോൺഗ്രസുകാർക്കുണ്ടെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കനുള്ള ആശയപരിസരം സൃഷ്ടിക്കുകയാണ് സുധാകരന്‍
സിപിഎം

അതേസമയം, കോൺഗ്രസിനെ ആർഎസ്എസിന്റെ കൂടാരത്തിലെത്തിക്കാന്‍ സുധാകരന്‍ അച്ചാരം വാങ്ങി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെന്ന് സിപിഎം ആക്ഷേപിച്ചു. കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കനുള്ള ആശയപരിസരം സൃഷ്ടിക്കുകയാണ് സുധാകരന്‍. ആർഎസ്എസ് അനുകൂല നിലപാടുകള്‍ തിരുത്തുന്നതിന് പകരം ന്യായീകരിക്കുകയാണ് സുധാകരന്‍ ചെയ്യുന്നതെന്നും സിപിഎം വിമർശിച്ചു. ചരിത്രത്തിൽ വിഷം കലർത്തുകയെന്ന സംഘപരിവാർ സമീപനം തന്നെയാണ് സുധാകരനുള്ളത്. അതിന്റെ തെളിവാണ് ഇത്തരം പ്രസ്താവനകള്‍. അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വവും യുഡിഎഫും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ആര്‍എസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ തന്റെ ഒന്നാം മന്ത്രിസഭയില്‍ മന്ത്രിയാക്കിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയതയോട് സന്ധി ചെയ്‌തെന്ന കെപിസിസി പ്രസിഡന്‌റ് കെ സുധാകരന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കണ്ണൂർ ഡിസിസിയുടെ നവോത്ഥാന സദസിലായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശം. നേരത്തെ ആർഎസ്എസ് ശാഖകൾ സിപിഎം പ്രവർത്തകർ തകർക്കാൻ ശ്രമിച്ചപ്പോൾ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞതും വിവാദമായിരുന്നു.

logo
The Fourth
www.thefourthnews.in