വയനാട് ദുരിതബാധിതർക്കായി പ്രത്യേക ടൗണ്‍ഷിപ്പ്; ദുരിതാശ്വാസ നിധി സംഭാവനയ്ക്കുള്ള ക്യു ആര്‍ കോഡ് പിൻവലിച്ചു, പകരം യുപിഐ ഐഡി

വയനാട് ദുരിതബാധിതർക്കായി പ്രത്യേക ടൗണ്‍ഷിപ്പ്; ദുരിതാശ്വാസ നിധി സംഭാവനയ്ക്കുള്ള ക്യു ആര്‍ കോഡ് പിൻവലിച്ചു, പകരം യുപിഐ ഐഡി

സി എം ഡി ആര്‍ എഫ് സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല
Updated on
2 min read

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയില്‍ നടത്താനാണ് ആലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറഞ്ഞുപോയ വലിയ ജനവാസമേഖലയ്ക്കുപകരം കൂടുതല്‍ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതുസംബന്ധിച്ച ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുനരധിവാസ പദ്ധതി ഏറ്റവും മാതൃകാപരമായ രീതിയില്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് പ്രവര്‍ത്തിക്കും.

വെള്ളാര്‍മല സ്‌കൂളിന്റെ അവസ്ഥ നാമെല്ലാം കണ്ടതാണ്. അനേകം വിദ്യാര്‍ത്ഥികളെ ദുരന്തം കൊണ്ടുപോയി. ഇപ്പോഴത്തെ പ്രതിസന്ധി കാരണം കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുടക്കം വരാന്‍ പാടില്ല. ആവശ്യമായ സംവിധാനങ്ങള്‍ ഉടൻ ഏര്‍പ്പെടുത്തും. അതിനു നേതൃത്വം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വയനാട്ടിലെത്തും.

വയനാട് ദുരിതബാധിതർക്കായി പ്രത്യേക ടൗണ്‍ഷിപ്പ്; ദുരിതാശ്വാസ നിധി സംഭാവനയ്ക്കുള്ള ക്യു ആര്‍ കോഡ് പിൻവലിച്ചു, പകരം യുപിഐ ഐഡി
ദുരന്തമുഖത്തും സുധാകരന്റെ നുണപ്രചാരണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെ 'ഇടതുഫണ്ടാക്കി'; പ്രസിഡന്റിനെ തള്ളി സതീശന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള അഭ്യര്‍ത്ഥനയ്ക്കു വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സി എം ഡി ആര്‍ എഫ് സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കി സംവിധാനമൊരുക്കും.

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയ്ക്കു പോര്‍ട്ടലിലും സോഷ്യല്‍ മീഡിയയിലും നൽകിയ ക്യു ആര്‍ കോഡ് സംവിധാനം പിന്‍വലിച്ചു. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി സംഭാവന നല്‍കാം.

ഡൊണേഷന്‍ ഡോട്ട് സിഎംഡിആര്‍എഫ് ഡോട്ട് കേരള ഡോട്ട് ജിഒവി എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ നിങ്ങള്‍ക്ക് റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ.

വയനാട് ദുരിതബാധിതർക്കായി പ്രത്യേക ടൗണ്‍ഷിപ്പ്; ദുരിതാശ്വാസ നിധി സംഭാവനയ്ക്കുള്ള ക്യു ആര്‍ കോഡ് പിൻവലിച്ചു, പകരം യുപിഐ ഐഡി
വയനാടിന് 3 കോടിയുടെ സഹായവുമായി മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ; മുണ്ടക്കൈ എൽപി സ്കൂൾ പുനർനിർമിക്കും

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡും കിംസ് ഹോസ്പിറ്റലും ഒരു കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പോത്തീസ് റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് 50 ലക്ഷവും ചലചിത്ര താരങ്ങളായ നയന്‍താര 20 ലക്ഷവും അലന്‍സിയര്‍ 50,000 രൂപയും നല്‍കി. ലൈബ്രറി കൗണ്‍സില്‍ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗണ്‍സില്‍ ഭാരവാഹികളുടെ ഓണറേറിയവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ലൈബ്രേറിയന്‍മാരുടെ അലവന്‍സില്‍നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്റില്‍നിന്നുള്ള വിഹിതവും ചേര്‍ത്തുള്ള തുകയായ ഒരു കോടി രൂപ നല്‍കും. 20 ലക്ഷം രൂപ നല്‍കുമെന്നു ലിന്‍ഡെ സൗത്ത് ഏഷ്യ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡും അറിയിച്ചു.

ദുരിതബാധിതർക്കു വീട് നിര്‍മിച്ചു നല്‍കാമെന്നും സ്ഥലം നല്‍കാമെന്നും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പല മേഖലകളില്‍നിന്നും വരുന്നുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചിട്ടുണ്ട്. വി.ഡി സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും. 100 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. നാഷണല്‍ സര്‍വിസ് സ്‌കീം (എന്‍എസ്എസ്) 150 വീടുകള്‍ നിര്‍മിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന്റെ തുക നല്‍കുകയോ ചെയ്യും.

ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടും കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടും നിര്‍മിച്ചുനല്‍കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടും കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടും നിര്‍മിക്കും. വീടുകള്‍ വെച്ചുനല്‍കാന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും സന്നദ്ധത അറിയിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി യൂസുഫ് പുരയില്‍ അഞ്ച് സെന്റ് സ്ഥലം ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കാനായി വിട്ടുനല്കാമെന്ന് അറിയിച്ചു. ഫ്രൂട്ട്‌സ് വാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കും.

വയനാട് ദുരിതബാധിതർക്കായി പ്രത്യേക ടൗണ്‍ഷിപ്പ്; ദുരിതാശ്വാസ നിധി സംഭാവനയ്ക്കുള്ള ക്യു ആര്‍ കോഡ് പിൻവലിച്ചു, പകരം യുപിഐ ഐഡി
മഹാദുരന്തത്തിന്റെ അഞ്ചാം നാൾ; രക്ഷാദൗത്യം ആറുമേഖലകളിലായി തുടരുന്നു, മരണം 340, കണ്ടെത്താനുള്ളത് 206 പേരെ

സഹായവാഗ്ദാനങ്ങൾ ഏകോപിപ്പിക്കാന്‍ വയനാട് മുന്‍ കളക്ടര്‍ കൂടിയായ ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ ഗീതയുടെ നേതൃത്വത്തിൽ 'ഹെല്‍പ്പ് ഫോര്‍ വയനാട് സെല്‍' രൂപീകരിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി സഹായങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് മാത്രമായി letushelpwayanad@gmail. com എന്ന ഇമെയില്‍ ഐഡി ആവിഷ്കരിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട കോളുകള്‍ സ്വീകരിക്കുന്നതിനും മറുപടി നല്‍കുന്നതിനുമായി ഒരു കോള്‍ സെന്ററും സ്ഥാപിക്കും. ഈ ആവശ്യത്തിനായി 9188940013, 9188940014, 9188940015 എന്നീ നമ്പറുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ലാന്‍ഡ് റവന്യു കമീഷണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോള്‍ സെന്റര്‍ കൈകാര്യംചെയ്യും.

കാലാവസ്ഥാ വ്യതിയാനം മുലമുണ്ടാക്കുന്ന ദുരന്താഘാതങ്ങള്‍ ലഘൂകരിക്കാനും കൈകാര്യംചെയ്യാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തീവ്രമഴ സംബന്ധിച്ച പവചനം മെച്ചപ്പെടുത്തുന്നതിനു കേരളത്തിന് അനുസൃതമായ മോഡല്‍ പരാമീറ്റേഴ്‌സ് വികസിപ്പിക്കുന്നതിന് പഠനങ്ങള്‍ നടത്താന്‍ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തോട് ആവശ്യപ്പെടും.

ഇത്തരം പഠനങ്ങളുടെ ഫലങ്ങളിലൂടെ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്കുള്ള വിപുലമായ പ്രവചനോപാധികള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന് പ്രത്യേകമായി ഇത്തരം പഠനങ്ങള്‍ നടത്തുന്നതിനാവശ്യമായ മാനവശേഷിയും സൗകര്യങ്ങളും ഈ കേന്ദ്രത്തിനു ലഭ്യമാക്കും. ദുരന്താഘാതത്തിന്റെ വ്യാപ്തി കുറയ്ക്കാനും പൊതുസുരക്ഷയും പ്രകൃതി ദുരന്തങ്ങള്‍ക്കെതിരായ പ്രതിരോധവും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഈ നടപടി അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in