വെല്ലുവിളി തുടര്‍ന്ന് അന്‍വര്‍, അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത് മന്ത്രിമാര്‍; പി ആറിന്റെ ആവശ്യമില്ലെന്ന് റിയാസ്‌

വെല്ലുവിളി തുടര്‍ന്ന് അന്‍വര്‍, അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത് മന്ത്രിമാര്‍; പി ആറിന്റെ ആവശ്യമില്ലെന്ന് റിയാസ്‌

മുഖ്യമന്ത്രിക്ക് കേരളത്തിലെയും രാജ്യത്തെയും ജനങ്ങളോട് സംവദിക്കാൻ ഒരു പി ആർ ഏജൻസിയുടെ സഹായം ആവശ്യമില്ലെന്നാണ് വി ശിവൻകുട്ടിയുടെ വാദം
Updated on
1 min read

ദ ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻറെ അഭിമുഖത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. ഒരുഭാഗത്ത് നിലമ്പൂർ എം എൽ എ പി വി അൻവർ മുഖ്യമന്ത്രിക്കെതിരെ കടന്നാക്രമണം തുടരുമ്പോൾ പ്രതിരോധം തീർക്കാൻ മന്ത്രി മുഹമ്മദ് റിയാസും വി ശിവൻകുട്ടിയുമെല്ലാം രംഗത്തുണ്ട്.

താൻ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ രാജി വച്ചേനെയെന്നാണ് പി വി അൻവർ പറയുന്നത്. പിണറായി വിജയനെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും വേണമെങ്കിൽ മുഹമ്മദ് റിയാസിന് നൽകട്ടെ എന്നുമായിരുന്നു നിലമ്പൂർ എം എൽ എയുടെ പരിഹാസം. അതേസമയം, മുഖ്യമന്ത്രിയുടെ പി ആർ ഏജൻസി ഉൾപ്പെടെ നൽകിയ കാര്യങ്ങൾ ഉൾപ്പെടുത്തി ദ ഹിന്ദു പ്രസിദ്ധീകരിച്ച അഭിമുഖം വിവാദമായത് റിപ്പോർട്ട് ചെയ്ത മലയാള മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കണമെന്നാണ് മുഹമ്മദ് റിയാസിന്റെ നിലപാട്.

വെല്ലുവിളി തുടര്‍ന്ന് അന്‍വര്‍, അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത് മന്ത്രിമാര്‍; പി ആറിന്റെ ആവശ്യമില്ലെന്ന് റിയാസ്‌
'സ്വർണക്കടത്തുകാരെ പിടിക്കുമ്പോള്‍ ചിലർക്ക് പൊള്ളുന്നത് എന്തിന്?'; വർഗീയ ശക്തികളെയാണ് എതിർക്കുന്നത്, ഒരുമതവിഭാഗത്തെയല്ലെന്നും മുഖ്യമന്ത്രി

"ദ ഹിന്ദു അവരുടെ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിച്ചു. എന്നാൽ സംഭവത്തെ മുൻനിർത്തി മുഖ്യമന്ത്രിയെ വിമർശിച്ച എത്ര മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കാൻ തയാറായി" എന്നായിരുന്നു ബുധനാഴ്ച മാധ്യമപ്രവർത്തകരോട് റിയാസ് ചോദിച്ചത്. ഒപ്പം, ദ ഹിന്ദു പറഞ്ഞപോലെ പി ആർ ഏജൻസിയുടെ സാന്നിധ്യത്തെ നിഷേധിക്കുന്നതായിരുന്നു റിയാസിന്റെ പ്രതികരണം. കാൽനൂറ്റാണ്ടായി വാർത്താസമ്മേളനങ്ങൾ നടത്തുന്ന പിണറായി വിജയന് ഒരു പി ആർ ഏജൻസിയുടെ സഹായം ആവശ്യമാണോ എന്നും അദ്ദേഹം ചോദിച്ചു.

വെല്ലുവിളി തുടര്‍ന്ന് അന്‍വര്‍, അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത് മന്ത്രിമാര്‍; പി ആറിന്റെ ആവശ്യമില്ലെന്ന് റിയാസ്‌
'മലപ്പുറവും രാജ്യവിരുദ്ധ പരാമർശവും പിആർ ഏജൻസി എഴുതി നൽകിയത്'; മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ പിഴവുപറ്റിയതിന് ക്ഷമാപണം നടത്തി ദ ഹിന്ദു

സമാനമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും പ്രതികരണം. മുഖ്യമന്ത്രിക്ക് കേരളത്തിലെയും രാജ്യത്തെയും ജനങ്ങളോട് സംവദിക്കാൻ ഒരു പി ആർ ഏജൻസിയുടെ സഹായം ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നാൽ പി ആർ ഏജൻസിയാണ് മലപ്പുറം ജില്ലയെ സംബന്ധിക്കുന്ന വിവാദ ഭാഗങ്ങൾ നൽകിയതെന്ന ദ ഹിന്ദുവിന്റെ വിശദീകരണ കുറിപ്പിനെ നിരാകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഈ നിമിഷം വരെയും തയാറായിട്ടില്ല എന്നതാണ് വസ്തുത. എല്ലാ കാര്യങ്ങളും കേരളത്തിലെ മാധ്യമങ്ങൾ വളച്ചൊടിച്ചയാണെന്നും അദ്ദേഹം ആരോപിച്ചു.

logo
The Fourth
www.thefourthnews.in