പിണറായി-ബൊമ്മെ കൂടിക്കാഴ്ച അവസാനിച്ചു; തലപ്പാവും ചന്ദനഹാരവും അണിയിച്ച് പിണറായിക്ക് സ്വീകരണം

പിണറായി-ബൊമ്മെ കൂടിക്കാഴ്ച അവസാനിച്ചു; തലപ്പാവും ചന്ദനഹാരവും അണിയിച്ച് പിണറായിക്ക് സ്വീകരണം

ബൊമ്മെയുടെ ഔദ്യോഗിക വസതിയായ 'കൃഷ്ണ'യില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
Updated on
1 min read

കേരള, കര്‍ണാടക സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വികസന വിഷയങ്ങളില്‍ പിണറായി വിജയനും ബസവരാജ് ബൊമ്മെയും കൂടിക്കാഴ്ച നടത്തി. ബെംഗളുരുവില്‍ മുഖ്യമന്ത്രി ബൊമ്മെയുടെ ഔദ്യോഗിക വസതിയായ 'കൃഷ്ണ'യില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച നാല്‍പ്പത് മിനുറ്റ് നീണ്ടു.

ചര്‍ച്ചകള്‍ക്കായി കര്‍ണാടകയിലെത്തിയ പിണറായി വിജയനെ പരമ്പരാഗത ശൈലിയിലാണ് ബസവരാജ് ബൊമ്മെ സ്വീകരിച്ചത്. പൊന്നാട, തലപ്പാവ് എന്നിവ അണിയിച്ചും ചന്ദനഹാരം അര്‍പ്പിച്ചുമാണ് കേരള മുഖ്യമന്ത്രിയെ കര്‍ണാടക മുഖ്യമന്ത്രി വരവേറ്റത്. പകരം ബുദ്ധന്റെ ശില്‍പ്പം പിണറായി ബൊമ്മെയ്ക്ക് സമ്മാനിച്ചു.

സില്‍വര്‍ ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നതാണ് പരിഗണനയിലുള്ളത്. ഇതുള്‍പ്പെടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ ഇരു സംസ്ഥാനങ്ങളും ധാരണയായിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായാണ് ഇരുവരുടെയും കൂടിക്കാഴ്ച.

logo
The Fourth
www.thefourthnews.in