നെടുമ്പാശേരി വിമാനത്താവളത്തില്‍
കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; ഒരാള്‍ക്ക് പരുക്ക്, റണ്‍വേ അടച്ചു

നെടുമ്പാശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; ഒരാള്‍ക്ക് പരുക്ക്, റണ്‍വേ അടച്ചു

പരിശീലന പറക്കലിനായായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അപകടം
Updated on
1 min read

നെടുമ്പാശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്‌റ്റര്‍ തകര്‍ന്നു വീണു. പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. മൂന്നുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. സുനില്‍ ലോട്ട്‌ലയാണ് പരുക്കേറ്റയാള്‍.

ഉച്ചയ്ക്ക് 12:25 നാണ് അപകടമുണ്ടായത്. റണ്‍വേയില്‍ നിന്ന് ഏകദേശം അഞ്ച് മീറ്റര്‍ മാറിയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. റണ്‍വേ തത്കാലികമായി അടച്ചിട്ടു. തകര്‍ന്ന ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ നീക്കി സുരക്ഷാ പരിശോധനയും പൂർത്തിയായ ശേഷ ശേഷം റണ്‍വേ തുറക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഇതുവരെ നെടുമ്പാശേരിയിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ വഴിത്തിരിച്ചുവിട്ടു. ഒമാനില്‍ നിന്നും മാലിയില്‍ നിന്നുമെത്തിയ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. മുംബൈയില്‍ നിന്നെത്തിയ വിമാനം റണ്‍വേ ക്ലിയറന്‍സിന് ശേഷമായിരിക്കും ലാന്‍ഡ് ചെയ്യുക.

logo
The Fourth
www.thefourthnews.in