തീര നിവാസികൾ പറയുന്നു CRZ വേണ്ട

CRZ 3B പരിധി പ്രകാരം കടൽ തീരത്തുനിന്നും 200 മീറ്റർ അകലത്തിൽ മാത്രമെ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കൂ

മെയ് ആറിന് പുറത്തിറക്കിയ പുതിയ കരട് മാപ്പനുസരിച്ച് ആലപ്പുഴ ജില്ലയിലെ 29 പഞ്ചായത്തുകളാണ് C R Z 3B (200 മീറ്റർ) പരിധിയിൽ ഉൾപ്പെടുന്നത്. ഇത് പ്രകാരം കടൽ തീരത്തുനിന്നും 200 മീറ്റർ അകലത്തിൽ മാത്രമാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ അനുവദിക്കൂ. താത്കാലിക നമ്പറുള്ള 25,000 ത്തിൽപരം വീടുകളും കറന്റ്, വാട്ടർ കണക്ഷനുള്ള നമ്പറില്ലാത്ത 5,000 ത്തിൽ പരം വീടുകളുമാണ് ജില്ലയിൽ ഈ പരിധിക്ക് കീഴിൽ വരുന്നത്. ഇവിടങ്ങളിലെ ജനങ്ങൾക്ക് അവരുടെ സ്വന്തമായുള്ള ഭൂമിയിൽ വീട് നിർമിക്കുന്നതിനും ഈ പരിധിമൂലമുള്ള നിയന്ത്രണങ്ങൾ വിലങ്ങുതടിയാകുന്നു.

വർഷങ്ങളായി കടലിൽ നിന്ന് ഉപജീവനം കണ്ടെത്തിയിരുന്നവർക്ക് അവരുടെ ഭൂമിയിലുള്ള സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് മൗലികാവകാശങ്ങളുടെ നിഷേധം കൂടിയായി മാറുന്നു. ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ തീരദേശത്തുള്ള ജനങ്ങളുടെ അഭിപ്രായം തേടാതെയോ വേണ്ട ചർച്ചകൾ നടത്താതെയോ കൊണ്ടുവരുന്നതാണെന്ന ആക്ഷേപവും നിലനിൽക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in