ആക്രമണത്തിന്റെ ദൃശ്യങ്ങള്‍
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍

കോട്ടയം നഗരത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം; മൂന്നംഗ സംഘം അറസ്റ്റില്‍

കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം
Updated on
1 min read

കോട്ടയം നഗരത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി 10.30 ഓടെ സെന്‍ട്രല്‍ ജംഗ്ഷന് സമീപമാണ് മൂന്നംഗ സംഘം വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും ആക്രമിച്ചത്. കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

പെണ്‍കുട്ടിയെ ആക്രമികള്‍ ചവിട്ടാന്‍ ഒരുങ്ങുന്നതും ദൃശ്യങ്ങളില്‍

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിന് ആവശ്യമുള്ള വസ്ത്രങ്ങള്‍ എത്തിച്ചതിന് ശേഷം പുറത്തിറങ്ങി ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയോട് മോശമായി സംസാരിച്ച സംഘത്തെ പെണ്‍കുട്ടി ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ മൂന്നംഗ സംഘം പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ആക്രമണം നടത്തുകയായിരുന്നു. പെണ്‍കുട്ടിയെ ആക്രമികള്‍ ചവിട്ടാന്‍ ഒരുങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

താഴത്തങ്ങാടി സ്വദേശികളായ മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്

അതേസമയം അക്രമികളെ രാത്രി തന്നെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. താഴത്തങ്ങാടി സ്വദേശികളായ മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്. മുഹമ്മദ് അസ്ലം, അഷ്‌കര്‍, ഷെബീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

logo
The Fourth
www.thefourthnews.in