കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

ഏഴു ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ; രണ്ടു പേരുകളില്‍ വിയോജിപ്പ്

നിയമന ശുപാർശ വ്യാഴാഴ്ച സുപ്രീംകോടതി കൊളീജിയം പരിഗണിച്ചേക്കും
Updated on
1 min read

കേരള ഹൈക്കോടതി ജഡ്ജിമാരായി ജില്ലാ ജഡ്ജിമാരുള്‍പ്പെടെ ഏഴ് പേരെ ശുപാർശ ചെയ്യാൻ കൊളീജിയം തീരുമാനം. ഇവരിൽ അഞ്ച് പേരുടെ നിയമന ശുപാർശ ഐകകണ്ഠ്യേനയും രണ്ട് പേരുകളില്‍ കൊളീജിയം അംഗങ്ങൾ തമ്മിൽ വിയോജിപ്പും രേഖപ്പെടുത്തിയാണ് നിയമന ശുപാർശ സുപ്രീംകോടതി കൊളീജിയത്തിന് അയക്കുക. നിയമന ശുപാർശ വ്യാഴാഴ്ച സുപ്രീംകോടതി കൊളീജിയം പരിഗണിച്ചേക്കും.

കേരള ഹൈക്കോടതി
കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചു, സുപ്രീംകോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ

ഹൈക്കോടതി രജിസ്ട്രാർ ജനറൽ കൃഷ്ണകുമാർ, വിജിലൻസ് രജിസ്ട്രാർ ജയകുമാർ, ഹൈക്കോടതിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വിൻസെന്റ്, കൊല്ലം ജില്ലാ ജഡ്ജി എം ബി സ്നേഹലത, തലശ്ശേരി ജില്ലാ ജഡ്ജി എസ് ഗിരീഷ്, കാസർഗോഡ് ജില്ലാ ജഡ്ജി കൃഷ്ണകുമാർ, അഡിഷണൽ ജില്ലാ ജഡ്ജി പ്രദീപ് കുമാർ എന്നിവരുടെ പേരുകളാണ് കൊളീജിയം ശുപാർശ ചെയ്തത്.

ഒന്നര വർഷത്തിന് ശേഷമാണ് ഹൈക്കോടതി കൊളീജിയം യോഗം ചേർന്നത്. ജില്ലാ ജഡ്ജിമാരായ 12 പേരുടെ പേരുകൾ പരിഗണനയ്ക്ക് വന്നിരുന്നു. ഇതിൽ നിന്നാണ് ഏഴ് പേരെ ശുപാർശ ചെയ്യാൻ കൊളീജിയം തീരുമാനിച്ചത്.

logo
The Fourth
www.thefourthnews.in