റേഷന്‍ ഡീലര്‍മാരുടെ കമ്മീഷന്‍ കുടിശ്ശിക ഡിസംബര്‍ 23നകം നല്‍കണം; ഇടപെടലുമായി ഹൈക്കോടതി

റേഷന്‍ ഡീലര്‍മാരുടെ കമ്മീഷന്‍ കുടിശ്ശിക ഡിസംബര്‍ 23നകം നല്‍കണം; ഇടപെടലുമായി ഹൈക്കോടതി

ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി
Updated on
1 min read

കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഓണക്കിറ്റുകളും വിതരണം ചെയ്ത വകയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള കമ്മിഷന്‍ കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി. ഡിസംബര്‍ 23 നകം കുടിശ്ശിക കൊടുത്തു തീര്‍ക്കാണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

റേഷന്‍ ഡീലര്‍മാരുടെ കമ്മീഷന്‍ കുടിശ്ശിക ഡിസംബര്‍ 23നകം നല്‍കണം; ഇടപെടലുമായി ഹൈക്കോടതി
വേതനവും റേഷനോ ; സംസ്ഥാനത്തെ റേഷൻ വിതരണമേഖല കടുത്ത പ്രതിസന്ധിയിൽ

കോവിഡ് കാലത്ത് സൗജന്യ കിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ കിറ്റൊന്നിന് ഏഴ് രൂപ നിരക്കിലും ഓണക്കിറ്റുകള്‍ക്ക് ഒന്നിന് അഞ്ച് രൂപ നിരക്കിലുമുള്ള കമ്മിഷന്‍ നല്‍കാന്‍ ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ബേബി തോമസ് ആണ് വിഷയം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

ഉത്തരവ് നടപ്പാക്കാത്ത ഭക്ഷ്യ സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറിയും സിവില് സപ്ലൈസ് ഡയറക്ടറും ഡിസംബര്‍ 23 ന് നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് എന്‍ നഗരേഷ് ഉത്തരവില്‍ വ്യക്തമാക്കുന്നു.

ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ബേബി തോമസ് ആണ് വിഷയം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

ഓണക്കിറ്റുകള്‍ക്ക് അഞ്ച് രൂപയായിരുന്നു സര്‍ക്കാര്‍ കമ്മീഷനായി നിശ്ചയിച്ചിരുന്നത്. കോവിഡ് കിറ്റുകള്‍ക്കും ആദ്യം അഞ്ച് രൂപയാണ് നിശ്ചയിരുന്നുത് എങ്കിലും പിന്നീട് ഏഴ് രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് വീണ്ടും അഞ്ച് രുപയാക്കി കുറച്ചു. തുടര്‍ന്നാണ് റേഷന്‍ വ്യാപാരികള്‍ കോടതിയെ സമീപിക്കുന്നത്. കോവിഡ് കണക്കിലെടുത്ത് സൗജന്യ കിറ്റുകള്‍ വിതരണം ചെയ്യാന്‍ 2020 ഏപ്രില്‍ ആറിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

logo
The Fourth
www.thefourthnews.in