സദാ 'ചാരം' ഊതിക്കത്തിക്കരുത്

എടവണ്ണയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ സദാചാര ആക്രമണത്തെ കുറിച്ച് പരാതിക്കാരിയായ പെണ്‍ക്കുട്ടി 'ദ ഫോര്‍ത്തി'നോട് സംസാരിക്കുന്നു

എടവണ്ണയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ സദാചാര ആക്രമണവും ഫ്ളക്‌സ യുദ്ധവും കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. എടവണ്ണയിലെ പൊതുപ്രവര്‍ത്തകരടക്കമുള്ളവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. എന്താണ് യഥാര്‍ഥത്തില്‍ എടവണ്ണയില്‍ സംഭവിച്ചതെന്ന് പരാതിക്കാരിയായ പെണ്‍ക്കുട്ടി 'ദ ഫോര്‍ത്തി'നോട് സംസാരിക്കുന്നു.

എടവണ്ണ ബസ് സ്റ്റാൻഡിൽ വച്ച് കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം ഉണ്ടായത്. വിദ്യാർഥികളായ സഹോദരനും സഹോദരിയും ബസ് സ്റ്റാൻഡിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് അവിടെ ശില്പം ഉണ്ടാക്കികൊണ്ടിരുന്ന കരീം എന്ന വ്യക്തി ഇവരുടെ ചിത്രം പകർത്തിയത്. തുടർന്ന് പഞ്ചായത്ത്‌ അംഗവും സിപിഎം ലോക്കൽ സെക്രട്ടറിയുമടക്കമുള്ള ഒരു സംഘം എത്തി ഇവരെ മർദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എടവണ്ണയിൽ ഫ്ലെക്സ് യുദ്ധം അരങ്ങേറിയത്.

തനിക്ക് നീതി കിട്ടുംവരെ പോരാടുമെന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടി വ്യക്തമാക്കി. സദാചാര പോലീസിങ്ങനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാർഥികളും പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in