മുറിവില്‍ കയ്യുറ തുന്നിക്കെട്ടി, തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ പിഴവെന്ന് പരാതി; സ്വാഭാവിക നടപടിയെന്ന് സൂപ്രണ്ട്

മുറിവില്‍ കയ്യുറ തുന്നിക്കെട്ടി, തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ പിഴവെന്ന് പരാതി; സ്വാഭാവിക നടപടിയെന്ന് സൂപ്രണ്ട്

ശസ്ത്രക്രിയക്ക് ശേഷവും അസഹ്യമായ വേദനയും പഴുപ്പും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തുന്നിക്കെട്ടിന് ഒപ്പം ഗ്ലൗസിന്റെ ഭാഗം കണ്ടെത്തിയത്
Updated on
1 min read

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ പിഴവെന്ന് പരാതി. മുതുകിലെ മുഴയ്ക്ക് ചികിത്സതേടിയെത്തിയ യുവാവിന്റെ ശരീരത്തില്‍ ശസ്ത്രക്രിയക്ക് ശേഷം ഗ്ലൗസിന്റെ ഭാഗം ചേര്‍ത്ത് തുന്നിച്ചേര്‍ത്തു എന്നാണ് പരാതി. ബീമാ പള്ളി സ്വദേശി ഷിനുവിനാണ് ദുരനുഭവം. ശസ്ത്രക്രിയക്ക് ശേഷവും അസഹ്യമായ വേദനയും പഴുപ്പും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തുന്നിക്കെട്ടിന് ഒപ്പം ഗ്ലൗസിന്റെ ഭാഗം കണ്ടെത്തിയത്.

എന്നാല്‍, വിഷയത്തില്‍ ചികിത്സാ പിഴവില്ലെന്നാണ് അധികൃതരുടെ വാദം. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രി സൂപ്രണ്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ശസ്ത്രക്രിയ നടത്തിയ ഭാഗത്തെ പഴുപ്പ് പുറത്തുപോകുന്നതിനായി ഡ്രൈന്‍ എന്ന സംവിധാനം സ്ഥാപിക്കുന്ന പതിവുണ്ട്. ഈ സംവിധാനം രോഗി വാങ്ങി നല്‍കാത്തതിനാല്‍ ആണ് ഗ്ലൗസിന്റെ ഭാഗം ഇതിനായി ഉപയോഗിച്ചത്. ഗ്ലൗസുകള്‍ സ്റ്റെറൈല്‍ ആണ് ഇത് പതിവായി ചെയ്യുന്നത് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുറിവില്‍ കയ്യുറ തുന്നിക്കെട്ടി, തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ പിഴവെന്ന് പരാതി; സ്വാഭാവിക നടപടിയെന്ന് സൂപ്രണ്ട്
'പ്രതിസന്ധികളിലെല്ലാം ഹസീനയ്‌ക്കൊപ്പം, ഒടുവിൽ അഭയവും'; ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഇനി എങ്ങനെ?

ഇത്തരത്തില്‍ സ്ഥാപിക്കുന്ന ഗ്ലൗസുകള്‍ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍നീക്കം ചെയ്യാന്‍ നിര്‍ദേശിക്കാറുണ്ട്. ഇത് എളുപ്പത്തില്‍ വലിച്ചെടുക്കാന്‍ കഴിയുന്നവയാണ്. ഇക്കാര്യം കേസ് ഷീറ്റിലും ആശുപത്രി രേഖകളിലും രേഖപ്പെടുത്താറുണ്ട്. ഈ സംഭവത്തിലും ഇത് ചെയ്തിട്ടുണ്ട്. രോഗിയോടും വിഷയം വ്യക്തമാക്കിയിരിക്കണം. രോഗിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ആശുപത്രിയെ സമീപിക്കണമായിരുന്നു എന്നും സൂപ്രണ്ട് ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in