എഡിഎമ്മിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം, കളക്ടറെ പ്രതിക്കൂട്ടിൽ നിർത്തി കുടുംബം

എഡിഎമ്മിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം, കളക്ടറെ പ്രതിക്കൂട്ടിൽ നിർത്തി കുടുംബം

കളക്ടർ അരുണ്‍ കെ വിജയനെ അന്വേഷണസംഘത്തിൽനിന്ന് നീക്കി
Updated on
1 min read

മുന്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍നിന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെ നീക്കി. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണമാണ് റവന്യൂ വകുപ്പ് നടത്തുന്നത്.

കളക്ടര്‍ക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. സ്ഥലം മാറ്റം വൈകിപ്പിച്ചും അവധി നല്‍കാതെയും കളക്ടര്‍ ബുദ്ധിമുട്ടിച്ചുവെന്നാണ് ആരോപണം. ഇന്നലെ കളക്ടര്‍ നല്‍കിയ അനുശോചന കത്ത് സ്വീകരിക്കാനും കുടുംബം വിസമ്മതിച്ചു.

നവീൻ്റെ ശവസംസ്കാരച്ചടങ്ങിൽനിന്ന് കളക്ടറെ മാറ്റി നിർത്തുകയായിരുന്നുവെന്നു സൂചനയുണ്ട്. ഇതെല്ലാം സംബന്ധിച്ച് നവീൻ ബാബുവിൻ്റെ കുടുംബം അന്വേഷണ സംഘത്തിന് മൊഴിനൽകി. അതേസമയം, ആത്മഹത്യയ്ക്ക് പ്രേരണയാകും വിധം എഡിഎമ്മിനെ അപമാനിച്ച സിപിഎം നേതാവ് പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നവീന്‍ബാബുവിന്റെ കുടുംബം കക്ഷിചേര്‍ന്നിട്ടുണ്ട്.

മരണത്തിലേക്കു നയിച്ച സാഹചര്യത്തെക്കുറിച്ചും പെട്രോള്‍ പമ്പിന്റെ ലൈസന്‍സുമായി ബന്ധപ്പെട്ട ഫയല്‍ നീക്കത്തെ സംബന്ധിച്ചും റവന്യു വകുപ്പ് നടത്തുന്ന ഉന്നതതല അന്വേഷണത്തിന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ ഗീത നേതൃത്വം നല്‍കും. കളക്ടറെ അന്വേഷണ സംഘത്തിൽനിന്ന് നീക്കി. കളക്ടർക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.

എഡിഎമ്മിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം, കളക്ടറെ പ്രതിക്കൂട്ടിൽ നിർത്തി കുടുംബം
'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

അതിനിടെ നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ പെട്രോള്‍ പമ്പിന് ലൈസന്‍സിന് അപേക്ഷ നല്‍കിയ പ്രശാന്ത് മുഖ്യമന്ത്രിക്കു നല്‍കിയതായി പറയുന്ന പരാതി വ്യാജമാണെന്ന സംശയം ബലപ്പെട്ടു. പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തിനുള്ള പാട്ടക്കരാറിലേയും അതുപോലെ കൈക്കൂലി പരാതിയിലും ഒപ്പ് വേവ്വെറെയാണെന്നാണ് സംശയത്തിനു കാരണമായത്. പെട്രോള്‍ പമ്പിന് എട്ടാം തീയതിയാണ് എന്‍ഒസി അനുവദിച്ചതെന്നാണ് പരാതിയിലുള്ളത്. എന്നാല്‍ ഒമ്പതാം തീയതിയാണ് എഡിഎം എന്‍ഒസി നല്‍കിയത്.

എഡിഎമ്മിന്റെ യാത്രയയപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിട്ടില്ലെന്ന സൂചനയുമായി കളക്ടര്‍ രംഗത്തുവന്നു. പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് പറഞ്ഞിരുന്നു.

രിപാടിയുടെ സംഘാടകന്‍ താനല്ലെന്നാണ് കളക്ടര്‍ പറഞ്ഞത്. മരണം ദുഃഖകരമെന്നും അനുശോചന സന്ദേശം അയച്ചത് കുറ്റബോധം കൊണ്ടല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in