'ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ', കെ ജി ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സാംസ്‌കാരിക ലോകം

'ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ', കെ ജി ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സാംസ്‌കാരിക ലോകം

77-ാം വയസിൽ കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു കെ ജി ജോർജെന്ന പ്രതിഭാധനനായ സംവിധായന്റെ അന്ത്യം
Updated on
1 min read

മലയാള സിനിമയിലെ അതുല്യ സംവിധായകരിൽ ഒരാളായ കെ ജി ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിനിമ - സാമൂഹിക - രാഷ്ട്രീയ പ്രമുഖർ. മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ് കെ ജി ജോർജിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന കുറിപ്പിൽ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം കലാകാരനായിരുന്നു കെ ജി ജോർജ്. സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹൃദയത്തോട് ചേർത്തുവച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നുവെന്ന് നടൻ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

സ്വപ്നാടനം പോലെയൊരു സിനിമാ ജീവിതമായിരുന്നു കെ ജി ജോർജിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മലയാള സിനിമയിൽ നവതരംഗത്തിന് വഴി വെട്ടിയ സംവിധായകനാണ് അദ്ദേഹം. ന്യൂജൻ സിനിമകളുടെ തലതൊട്ടപ്പനായിരുന്നു കെ ജി ജോർജെന്നും പ്രതിപക്ഷ നേതാവ് ഫേസ്‍ബുക്കിൽ പോസ്റ്റുചെയ്ത അനുസ്മരണ കുറിപ്പിൽ കുറിച്ചു.

"കലാ-വാണിജ്യ സിനിമകളുടെ അതിരുകൾ മായ്ച്ച ഇതിഹാസമെന്നാണ് കെ ജി ജോർജ്. മലയാള സിനിമാ വ്യവസായം എന്നും അങ്ങയോട് കടപ്പെട്ടിരിക്കും" നടൻ കുഞ്ചാക്കോ ബോബൻ.

77-ാം വയസിൽ കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു കെ ജി ജോർജെന്ന പ്രതിഭാധനനായ സംവിധായന്റെ അന്ത്യം. ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭാവനയായ ജെ സി ഡാനിയൽ പുരസ്കാരം (2015) ഉൾപ്പട പത്ത് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. സ്വപ്നാടനം (1975), യവനിക (1982) എന്നിവയ്ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. ആദാമിന്റെ വാരിയെല്ല് (1983), ഇരകൾ (1985) എന്നീ സിനിമകൾ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തു. യവനികയ്ക്കും ആദാമിന്റെ വാരിയെല്ലിനും ഇരകൾക്കും മികച്ച കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സ്വപ്നാടനത്തിലൂടെ മികച്ച സ്ക്രീൻപ്ലെയ്ക്കുള്ള പുരസ്കാരവും കെ ജി ജോർജിനെ തേടിയെത്തി.

ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭാവനയായ ജെ സി ഡാനിയൽ പുരസ്കാരം (2015) ഉൾപ്പട പത്ത് സംസ്ഥാന അവാർഡുകൾ കെ ജി ജോർജ് കരസ്ഥമാക്കിയിരുന്നു. സ്വപ്നാടനം (1975), യവനിക (1982) എന്നിവയ്ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. ആദാമിന്റെ വാരിയെല്ല് (1983), ഇരകൾ (1985) എന്നീ സിനിമകൾ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തു. യവനികയ്ക്കും ആദാമിന്റെ വാരിയെല്ലിനും ഇരകൾക്കും മികച്ച കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സ്വപ്നാടനത്തിലൂടെ മികച്ച സ്ക്രീൻപ്ലെയ്ക്കുള്ള പുരസ്കാരവും കെ ജി ജോർജിനെ തേടിയെത്തി.

logo
The Fourth
www.thefourthnews.in