നിയമസഭയിലെ സംഘർഷം; കക്ഷി നേതാക്കളുടെ യോഗം ഇന്ന്, പ്രതിപക്ഷം പങ്കെടുക്കും

നിയമസഭയിലെ സംഘർഷം; കക്ഷി നേതാക്കളുടെ യോഗം ഇന്ന്, പ്രതിപക്ഷം പങ്കെടുക്കും

നിയമസഭയിലെ സംഘർഷം പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. കെ കെ രമ അടിയന്തര പ്രമേയ നോട്ടീസ് നൽകും.
Updated on
1 min read

ഇന്നലെ നിയമസഭയിൽ ഉണ്ടായ അസാധാരണ സംഘർഷത്തെ തുടർന്ന് സ്പീക്കർ വിളിച്ച് ചേർത്ത കക്ഷി നേതാക്കളുടെ യോഗം ഇന്ന്. രാവിലെ എട്ട് മണിക്ക് സ്പീക്കറുടെ ചേംബറിൽ ചേരുന്ന യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും. സമാനതകളില്ലാത്ത പ്രതിഷേധം യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയും സംഘർഷത്തിലേക്ക് വഴിവയ്ക്കുകയും എംഎൽഎമാർക്കും വാച്ച് ആൻഡ് വാർഡുമാർക്കും പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം.

അതേസമയം, നിയമസഭയിലെ സംഘർഷം പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. കെ കെ രമ അടിയന്തര പ്രമേയ നോട്ടീസ് നൽകും.

തങ്ങളെ മര്‍ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടപടി വേണമെന്ന നിലപാട് യുഡിഎഫ് നേതാക്കൾ യോഗത്തിൽ ഉന്നയിക്കും. യോഗ തീരുമാനങ്ങൾ കൂടി കണക്കിലെടുത്ത് സഭ ചേരുമ്പോൾ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യം പാർലമെന്ററി പാർട്ടി യോഗത്തിലാവും പ്രതിപക്ഷം തീരുമാനിക്കുക.

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകുന്നില്ലെന്ന പരാതിയുമായാണ് പ്രതിപക്ഷം ഇന്നലെ സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത്. പ്രതിപക്ഷ എംഎൽഎമാരും വാച്ച് ആന്റ് വാർഡുമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍, ടി ജെ സനീഷ് കുമാര്‍, എ കെ എം അഷ്റഫ്, കെ കെ രമ, ടി വി ഇബ്രാഹിം എന്നിവർക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. അഡീഷണല്‍ ചീഫ് മാര്‍ഷല്‍ ഉള്‍പ്പെടെ എട്ട് നിയമസഭാ ജീവനക്കാര്‍ക്കും പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കക്ഷി നേതാക്കളുടെ യോഗം വിളിക്കാന്‍ സ്പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ യോഗത്തില്‍ തീരുമാനമായത്.

logo
The Fourth
www.thefourthnews.in