ചങ്ങനാശ്ശേരി നഗരസഭയിലെ കൂറുമാറ്റം: പാർട്ടി വിപ്പ് ലംഘിച്ചവർക്കെതിരെ കോൺഗ്രസ് നടപടി

ചങ്ങനാശ്ശേരി നഗരസഭയിലെ കൂറുമാറ്റം: പാർട്ടി വിപ്പ് ലംഘിച്ചവർക്കെതിരെ കോൺഗ്രസ് നടപടി

ബാബു തോമസ്, രാജു ചാക്കോ എന്നിവർക്കെതിരെയാണ് കോൺഗ്രസ് നടപടി. ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഔദ്യോഗിക പദവികളിൽ നിന്നും പുറത്താക്കി
Updated on
1 min read

ചങ്ങനാശ്ശേരി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായതോടെ വിപ്പ് ലംഘിച്ച രണ്ട് കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി. വിപ്പ് ലംഘിച്ച ബാബു തോമസ്, രാജു ചാക്കോ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഔദ്യോഗിക പദവികളിൽ നിന്നും പുറത്താക്കി.

വിപ്പ് ലംഘിച്ച പാർട്ടി അംഗങ്ങൾക്കെതിരെ കൂറുമാറ്റ നിയമപ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു.

അധ്യക്ഷ സന്ധ്യാ മനോജിനും ഭരണസമിതിക്കും എതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത് ഇന്ന് രാവിലെയാണ്. 37 അംഗ കൗൺസിലിൽ രണ്ട് കോൺഗ്രസ് അംഗങ്ങൾ ഉൾപ്പടെ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. മറ്റ് യു ഡി എഫ് അംഗങ്ങളും ബി ജെ പി അംഗങ്ങളും വിട്ടുനിന്നു.

നോട്ടീസിൽ ഒപ്പിട്ട 17 പേർക്ക് പുറമെ രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂടി കൂറുമാറിയതോടെ യുഡിഎഫിന് ഭരണം നഷ്ടമാകുകയായിരുന്നു

യുഡിഎഫിനെ പിന്തുണച്ചിരുന്ന ഒരു സ്വതന്ത്ര അംഗത്തിന്റെ കൂടി പിന്തുണയോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നിലവിൽ നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന സ്വതന്ത്ര അംഗം ബീനാ ജോബിയാണ് യു ഡി എഫിനുള്ള പിന്തുണ പിൻവലിച്ച് എൽ ഡി എഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ടത്. നോട്ടീസിൽ ഒപ്പിട്ട 17 പേർക്ക് പുറമെ രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂടി കൂറുമാറിയതോടെ യുഡിഎഫിന് ഭരണം നഷ്ടമാകുകയായിരുന്നു.

ചങ്ങനാശ്ശേരി നഗരസഭയിലെ കൂറുമാറ്റം: പാർട്ടി വിപ്പ് ലംഘിച്ചവർക്കെതിരെ കോൺഗ്രസ് നടപടി
രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറുമാറി; ചങ്ങനാശ്ശേരി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി

യു ഡി എഫ് നൽകിയ വിപ്പ് ലംഘിച്ചാണ് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17 ആം വാർഡ് മെമ്പറുമായ രാജു ചാക്കോ, 33 ആം വാർഡ് മെമ്പറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നീ ഭരണപക്ഷ അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചത്.

logo
The Fourth
www.thefourthnews.in