കോണ്‍ഗ്രസ് നേതാവ് പ്രതാപ ചന്ദ്രന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് മക്കള്‍; ഡിജിപി നിയമോപദേശം തേടി

കോണ്‍ഗ്രസ് നേതാവ് പ്രതാപ ചന്ദ്രന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് മക്കള്‍; ഡിജിപി നിയമോപദേശം തേടി

കോണ്‍ഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മരണമെന്ന് കാണിച്ചാണ് കുടുംബം ഡിജിപിക്ക് പരാതി നല്‍കിയത്
Updated on
1 min read

കെപിസിസി ട്രഷറര്‍ ആയിരുന്ന അഡ്വ. വി പ്രതാപചന്ദ്രന്റെ മരണം സംബന്ധിച്ചുള്ള പരാതിയില്‍ പോലീസ് നിയമോപദേശം തേടി. പ്രതാപചന്ദ്രന്റെ മക്കളായ പ്രജിത്ത്, പ്രീതി എന്നിവര്‍ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയത്. കോണ്‍ഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മരണമെന്ന് കാണിച്ചാണ് കുടുംബം ഡിജിപിക്ക് പരാതി നല്‍കിയത്. കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി സംവിധാനത്തിന്റെ ചുമതലക്കാരായ പ്രമോദ് കോട്ടപ്പള്ളി, രമേശന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

പരാതിയുടെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും കൈമാറിയിട്ടുണ്ട്.. കെപിസിസിയുടെ ഫണ്ടില്‍ തിരിമറിയും വെട്ടിപ്പും നടത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത അപകീര്‍ത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നാണ് മക്കളുടെ പരാതി. ഇതാണ് പെട്ടന്നുള്ള മരണത്തിലേക്ക് നയിച്ചത്. ഈ അപവാദ പ്രചാരണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശന്‍ എന്നീവര്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കാന്‍ പ്രതാപചന്ദ്രന്‍ മരിക്കുന്നതിന് മുമ്പ് തീരുമാനിച്ചിരുന്നതായും മക്കളുടെ പരാതിയിലുണ്ട്. ഇക്കാര്യം കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നതായും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

മക്കളുടെ പരാതി ലഭിച്ച സാഹചര്യത്തിലാണ് പോലീസ് മേധാവി നിയമോപദേശം തേടിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ ഡിജിപി ഇതില്‍ നിയമോപദേശം നല്‍കും.

logo
The Fourth
www.thefourthnews.in