ഒളിവിലിരുന്ന് പാർട്ടിക്ക് മറുപടി നൽകി എൽദോസ് ; സസ്പെൻഡ് ചെയ്യാൻ കോൺഗ്രസ്
ലൈംഗികാരോപണ കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളിക്കേതിരെ കടുത്ത നടപടി എടുക്കാന്‍ കോണ്‍ഗ്രസ്. എല്‍ദോസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ സസ്‌പെന്റ് ചെയ്യാനാണ് നേതൃതലത്തിലുണ്ടായിരിക്കുന്ന ധാരണ. അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ തുടരുന്ന കെ സുധാകരന്‍ കേരളത്തില്‍ തിരിച്ചെത്തിയാലുടൻ നടപടി പ്രഖ്യാപിക്കാനാണ് തീരുമാനം.
പാർട്ടി ചോദിച്ച വിശദീകരണത്തിന് എൽദോസ് മറുപടി നൽകിയതായി കെ സുധാകരൻ പറഞ്ഞു. പരിശോധിച്ച് ഉചിതമായ നടപടിയെടുക്കും. എൽദോസിനെ ഒരു കാര്യത്തിലും ന്യായീകരിക്കുന്നില്ലെന്നും ഒളിവിൽ പോയതുൾപ്പെടെയുള്ള നടപടികളിൽ പാർട്ടിക്ക് അതൃപ്തിയുണ്ടെന്നും കെപിസിസി പ്രസിഡന്റ് ഡൽഹിയിൽ പ്രതികരിച്ചു.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പെരുമാറ്റചട്ടം വന്നേക്കും
പാർട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെൻഡ് ചെയ്താലും എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കേണ്ടെന്ന നിലപാടിലാണ് നേത്യത്വം. അന്വേഷണം പൂർത്തിയാകുന്ന ഘട്ടത്തിൽ മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ .
അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കുന്നതിനാണ് മാറി നിന്നതെന്നാണ് എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വിശദീകരണം. സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാണ് യുവതി സമീപിച്ചത് .മറ്റ് എംഎല്‍എമാരുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നുണ്ടെന്ന് തന്നെ വിശ്വസിപ്പിച്ചു. യുവതി തന്റെ ഫോണ്‍ സ്വന്തമാക്കി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിച്ചതായും അദ്ദേഹം വിശദീകരത്തില്‍ വ്യക്തമാക്കുന്നു. നടപടി എടുക്കുന്നതിന് മുൻപ് പാര്‍ട്ടി തന്റെ ഭാഗം കേള്‍ക്കണമെന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ നേരിട്ടെത്തി വിശദീകണം നല്‍കുമെന്നും അദ്ദേഹം കെപിസിസിക്ക് നല്‍കിയ കത്തില്‍ പറയുന്നു.
അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പെരുമാറ്റചട്ടം കൊണ്ടു വരുന്ന കാര്യം കെപിസിസിയുടെ പരിഗണനയിലാണ്.