അനില്‍ കെ ആന്റണി
അനില്‍ കെ ആന്റണി

ബിബിസി ഡോക്യുമെന്ററി വിവാദം: അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു

ട്വിറ്ററിലൂടെയാണ് രാജി വിവരം പുറത്ത് വിട്ടത്
Updated on
1 min read

ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണി കോണ്‍ഗ്രസ്സിലെ എല്ലാ പദവികളും രാജിവച്ചു. ബിബിസി ഡോക്യുമെന്റി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെൻ്ററിക്കെതിരെ ട്വിറ്ററിൽ അനിൽ ആൻ്റണി നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് നേതാക്കൾ കടുത്ത അതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു.തുടർന്നാണ് രാജി.കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനർ എഐസിസിയുടെ സോഷ്യല്‍ മീഡിയ നാഷണല്‍ കോഡിനേറ്റര്‍ അടക്കമുള്ള പദവികളാണ് രാജി വെച്ചത്.

ആഭ്യന്തരവിഷയത്തില്‍ രാജ്യത്തിന് പുറത്ത് നിന്നുള്ള ഇടപെടലുകള്‍ രാജ്യത്തിന്റെ മതേതര നിലനിൽപിനെ തകർക്കുമെന്നായിരുന്നു ഡോക്യുമെൻ്ററിക്കെതിരായ അനിൽ ആൻ്റണിയുടെ വാദം. തനിക്കെതിരെ മോശം പ്രചാരണം ഉണ്ടായെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്നും ആരോപിച്ചാണ് രാജി. ട്വിറ്ററിലൂടെയാണ് രാജി വിവരം അറിയിച്ചത്.

കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ,യൂത്ത് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ,കെ എസ് ശബരീനാഥൻ,വി ടി ബൽറാം അടക്കം നിരവധി കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾ അനിൽ ആൻ്റണിയുടെ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകനാണ് അനില്‍ ആന്റണി.

logo
The Fourth
www.thefourthnews.in