ഭവനവായ്പക്ക് അധിക തുക ഈടാക്കി; കെഎസ്എഫ്ഇ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

ഭവനവായ്പക്ക് അധിക തുക ഈടാക്കി; കെഎസ്എഫ്ഇ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

പരാതിക്കാരനിൽനിന്ന് ഈടാക്കിയ അധിക തുകയും പലിശയും നഷ്ടപരിഹാരമായി 15,000 രൂപയും 30 ദിവസത്തിനകം കെഎസ്എഫ്ഇ നൽകണമെന്നാണ് ഉത്തരവ്
Updated on
1 min read

ഭവനവായ്പ നേരത്തെ തിരിച്ചടച്ചതിന് ഉപഭോക്താവിൽനിന്ന് റിസർവ് ബാങ്ക് നിർദേശത്തിന് വിരുദ്ധമായി ഈടാക്കിയ അധിക തുക നഷ്ടപരിഹാരം സഹിതം തിരിച്ചുനൽകാൻ ഉത്തരവ്. എറണാകുളം വടുതല സ്വദേശി പിടി ജോൺ സമർപ്പിച്ച ഹർജിയിൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെതാണ് വിധി.

പരാതിക്കാരനിൽനിന്ന് ഈടാക്കിയ അധിക തുകയും പലിശയും നഷ്ടപരിഹാരമായി 15,000 രൂപയും 30 ദിവസത്തിനകം കെഎസ്എഫ്ഇ നൽകാനാണ് ഉത്തരവ്. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻറ് ഡി ബി ബിനു, അംഗങ്ങളായ വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

പൊതുജന താൽപ്പര്യാർഥം രൂപീകരിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ തന്നെ ആർബിഐ പോലുള്ള ഉന്നത റെഗുലേറ്ററി അതോറിറ്റികളുടെ നിർദേശങ്ങൾ കാറ്റിൽ പറത്തി ഉപഭോക്താക്കളെ പിഴിയുന്നത് നിശബ്ദമായി നോക്കി നിൽക്കാനാകില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in