മന്ത്രി ആർ ബിന്ദുവിന് എതിരായ കോടതിയലക്ഷ്യ നടപടിക്ക് എജിയുടെ അനുമതിയില്ല

മന്ത്രി ആർ ബിന്ദുവിന് എതിരായ കോടതിയലക്ഷ്യ നടപടിക്ക് എജിയുടെ അനുമതിയില്ല

കേന്ദ്ര നയങ്ങള്‍ക്കൊപ്പം സുപ്രീംകോടതി നില്‍ക്കുന്നുവെന്നായിരുന്നു ആര്‍ ബിന്ദുവിന്റെ പ്രസ്താവന
Updated on
1 min read

മന്ത്രി ആര്‍ ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിക്കുന്നതിന് അറ്റോർണി ജനറല്‍ അനുമതി നിഷേധിച്ചു. ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യരുടെ ആവശ്യമാണ് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി തള്ളിയത്. നവംബര്‍ 18ന് മന്ത്രി ആര്‍ ബിന്ദു കൊച്ചിയില്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടിക്കൊണ്ട് അപേക്ഷ നല്‍കിയത്. ഈ അപേക്ഷയാണ് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി തള്ളിയത്.

1971ലെ ക്രിമിനല്‍ കോടതി അലക്ഷ്യ നിയമത്തിലെ 15-1ബി നിയമമനുസരിച്ച് ആര്‍ ബിന്ദുവിന്റെ നടപടി ക്രിമിനല്‍ കോടതി അലക്ഷ്യ കേസിന് പര്യാപ്തമല്ല എന്നാണ് സന്ദീപ് വാര്യരുടെ അഭിഭാഷകന് നല്‍കിയ കത്തില്‍ അറ്റോർണി ജനറല്‍ വ്യക്തമാക്കുന്നത്.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കികൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ വിവാദ പരാമര്‍ശം. കേന്ദ്ര നയങ്ങള്‍ക്കൊപ്പം സുപ്രീംകോടതി നില്‍ക്കുന്നുവെന്നായിരുന്നു ആര്‍ ബിന്ദുവിന്റെ പ്രസ്താവന. ഇത് സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്ന് അറ്റോര്‍ണി ജനറലിന് നല്‍കിയ അപേക്ഷയില്‍ സന്ദീപ് വാര്യര്‍ ആരോപിച്ചു.

എന്നാല്‍ അപേക്ഷ അറ്റോർണി ജനറല്‍ ആര്‍ വെങ്കിട്ട രമണി തള്ളിയതോടെ ഇനി ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകാന്‍ സന്ദീപ് വാര്യറിന് സാധിക്കുകയില്ല.

logo
The Fourth
www.thefourthnews.in