ഡോ. വന്ദനയുടെ കൊലപാതകം: എഫ് ഐ ആറും എഡിജിപി പറഞ്ഞതും തമ്മില്‍ വൈരുധ്യം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് കോട്ടയം സ്വദേശിനിയും ഹൗസ് സർജനുമായ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ദൃക്സാക്ഷി മൊഴികളും എഫ്ഐആറിലെ വിവരങ്ങളും തമ്മില്‍ വൈരുധ്യം. ആശുപത്രിയിലെ സീനിയർ ഡോക്ടർ ഡോ. മുഹമ്മദ് ഷിബിന്റെ മൊഴി അനുസരിച്ച് തയ്യാറാക്കിയ എഫ്ഐആറില്‍ ഡോ. വന്ദനയെ ആണ് സന്ദീപ് ആദ്യം കുത്തിയത് എന്നാണ് പറയുന്നത്. എന്നാല്‍ എഡിജിപി എം ആർ അജിത് കുമാർ ഉച്ചയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞത് ബന്ധുവിനെയും ഹോം ഗാർഡിനെയുമാണ് സന്ദീപ് ആദ്യം ആക്രമിച്ചതെന്നാണ്.
എന്താണ് ആശുപത്രിയില്‍ സംഭവിച്ചത്? ഡോക്ടറുടെ ജീവന്‍ നഷ്ടമാവുന്ന സാഹചര്യം എങ്ങനെയുണ്ടായി? സംഭവത്തെ കുറിച്ച് പോലീസ് പറഞ്ഞത് ഇങ്ങനെ
മൂന്നരയ്ക്ക് ശേഷം മറ്റൊരു നമ്പറില്‍ നിന്നും വീണ്ടും ഫോണ്‍ വരുന്നു. നേരത്തെ വിളിച്ച അതേ വ്യക്തിതന്നെയായിരുന്നു. അയാള്‍ പരാതി ആവര്‍ത്തിച്ചു
പുലര്‍ച്ചെ ഒരുമണിയോടെ പോലീസിന്‍റെ എമര്‍ജന്‍സി നമ്പറില്‍ ഒരു കോള്‍ വരുന്നു. തന്നെ ചിലർ ആക്രമിക്കുകയാണെന്നായിരുന്നു സന്ദീപിന്‍റെ പരാതി. തുടര്‍ന്ന് വിവരം നൈറ്റ് പട്രോളിങ് ഉദ്യോഗസ്ഥരെ അറിയിച്ചു. നൈറ്റ് പട്രോളിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആ നമ്പറില്‍ തിരികെ വിളിച്ചെങ്കിലും നമ്പര്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പരാതിക്കാരനെ ലൊക്കേറ്റ് ചെയ്യാനായില്ല.
മൂന്നരയ്ക്ക് ശേഷം മറ്റൊരു നമ്പറില്‍ നിന്നും വീണ്ടും ഫോണ്‍ വരുന്നു. നേരത്തെ വിളിച്ച അതേ വ്യക്തിതന്നെയായിരുന്നു. അയാള്‍ പരാതി ആവര്‍ത്തിച്ചു. തുടര്‍ന്ന് നൈറ്റ് പട്രോളിങ് ടീം നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരനെ കണ്ടെത്തുന്നു. വീട്ടില്‍ നിന്നും അരക്കിലോമീറ്റർ മാറിയാണ് ഇയാളെ കണ്ടെത്തിയത്.
വടിയുമായി നിന്ന ഇയാളുടെ പരിസരത്തായി നാട്ടുകാരും തടിച്ചു കൂടിയിരുന്നു. ദേഹത്ത് മുറിവേറ്റിരുന്ന സന്ദീപ് ആളുകള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് ആവര്‍ത്തിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരനായ ബിനുവും ചേര്‍ന്ന് ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ച ഇയാളെ പരിശോധിച്ച ശേഷം മുറിവ് ഡ്രെസ് ചെയ്യാനും എക്സ്റേ എടുക്കാനും ഡോക്ടര്‍ നിര്‍ദേശിച്ചു. കാലിനേറ്റ മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ സന്ദീപ് പ്രകോപിതനായി. പെട്ടെന്ന് അക്രമാസക്തനായ സന്ദീപ് സമീപത്തായി നിന്ന ബിനുവിനെ ചവിട്ടി.
തുടര്‍ന്ന് അവിടെയിരുന്ന കത്രികയെടുത്ത് ഹോംഗാർഡിനെയും പിന്നീട് എഎസ്ഐയെയും കുത്തി. ഇതു കണ്ടുനിന്ന മറ്റ് ആശുപത്രി ജീവനക്കാര്‍ ജീവരക്ഷാര്‍ഥം അവിടെ നിന്നും ഓടി മാറി. സ്തംഭിച്ചു നിന്ന വന്ദനയുടെ സമീപത്തെത്തിയ സന്ദീപ് വന്ദനയെ കത്രിക ഉപയോഗിച്ച് കുത്തി. സഹപ്രവര്‍ത്തകന്‍ വന്ദനയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അക്രമാസക്തനായ സന്ദീപിനെ കീഴ്‌പ്പെടുത്താനായില്ല. സന്ദീപ് വന്ദനയെ പലതവണ കുത്തി.