'പാട്ടിട്ടാല്‍ പിടിവീഴും'; പൊതു ഗതാഗത വാഹനങ്ങളിലെ മ്യൂസിക്ക് സിസ്റ്റം നിയന്ത്രിക്കണമെന്ന് 
മനുഷ്യാവകാശ കമ്മീഷന്‍

'പാട്ടിട്ടാല്‍ പിടിവീഴും'; പൊതു ഗതാഗത വാഹനങ്ങളിലെ മ്യൂസിക്ക് സിസ്റ്റം നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിയമ ലംഘനങ്ങള്‍ക്കെതിരെ പാസാക്കിയ ഉത്തരവുകള്‍ കൃത്യമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
Updated on
1 min read

പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത് പോലെയുള്ള നിയമ ലംഘനങ്ങള്‍ അനുവദിക്കെരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വിഷയവുമായി ബന്ധപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. പൊതു വാഹനങ്ങളില്‍ സ്റ്റീരിയോ സിസ്റ്റം ഉപയോഗിക്കുന്നതിനെതിരെ സമര്‍പ്പിച്ച കെ എം അജീര്‍ക്കുട്ടിയുടെ പരാതിയിലാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ക്കെതിരെ പാസാക്കിയ ഉത്തരവുകള്‍ കൃത്യമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കി.

ഇടവാ കാപ്പില്‍ പരവൂര്‍ - കൊല്ലം, കാപ്പില്‍ - ഇടവാ വര്‍ക്കല ആറ്റിങ്ങല്‍ റൂട്ടുകളില്‍ ഓടുന്ന മിക്ക ബസ്സുകളിലും മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാറുണ്ടെന്നാണ് പരാതിക്കാരന്‍

നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്താറുണ്ടെന്നും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി വാഹനങ്ങള്‍ ഹാജരാക്കുമ്പോള്‍ അനധികൃതമായി ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതായി കണ്ടെത്തിയാല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാറില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സ്‌പെഷ്യല്‍ ഡ്രൈവ് നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വിഷയവുമായി ബന്ധപ്പെട്ട് കെ. എം. അജീര്‍ക്കുട്ടി എന്നയാളാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഇടവാ കാപ്പില്‍ പരവൂര്‍ - കൊല്ലം, കാപ്പില്‍ - ഇടവാ വര്‍ക്കല ആറ്റിങ്ങല്‍ റൂട്ടുകളില്‍ ഓടുന്ന മിക്ക ബസ്സുകളിലും മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാറുണ്ടെന്നാണ് പരാതിക്കാരനായ കെ. എം. അജീര്‍ക്കുട്ടി കമ്മീഷനെ അറിയിച്ചത്.

logo
The Fourth
www.thefourthnews.in