പകർപ്പവകാശ തർക്കം; ഗോപിക വർമയുടെ 'ഛായാമുഖി'ക്ക് വിലക്ക്

പകർപ്പവകാശ തർക്കം; ഗോപിക വർമയുടെ 'ഛായാമുഖി'ക്ക് വിലക്ക്

പ്രശാന്ത് നാരായണന്റെ ബൗദ്ധിക സ്വത്താവകാശത്തിന്റെ ലംഘനമാണെന്ന് വിലയിരുത്തിയാണ് താത്ക്കാലിക നിരോധന ഉത്തരവ് വഴി കോടതി ഗോപിക വര്‍മയുടെ നൃത്തം വിലക്കിയത്
Updated on
1 min read

പ്രമുഖ നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്റെ ഛായാമുഖി എന്ന നാടകവും അതേ കഥയും പേരുമായി പ്രശസ്ത നര്‍ത്തകി ഗോപിക വര്‍മ അവതരിപ്പിക്കുന്ന നൃത്തവും അവകാശ തര്‍ക്കത്തിലേക്ക് കടന്നിട്ട് നാളുകള്‍ കുറച്ചായി. നിയമ നടപടികള്‍ക്കൊടുവില്‍ പ്രശാന്ത് നാരായണന്റെ ഛായാമുഖി നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നത് കോടതി തടഞ്ഞു. ഇത് പ്രശാന്ത് നാരായണന്റെ ബൗദ്ധിക സ്വത്താവകാശത്തിന്റെ ലംഘനമാണെന്ന് വിലയിരുത്തിയാണ് താത്ക്കാലിക നിരോധന ഉത്തരവ് വഴി കോടതി ഗോപിക വര്‍മ്മയുടെ നൃത്തം വിലക്കിയത്. ഹൈക്കോടതി അഭിഭാഷകന്‍ മുഖേന പ്രശാന്ത് നാരായണന്‍ സമര്‍പ്പിച്ച പകര്‍പ്പവകാശ ലംഘനത്തിന് എതിരെയുള്ള കേസിലാണ് തിരുവനന്തപുരം ജില്ലാ കോടതിയുടെ ഉത്തരവ്.

1996ലാണ് ഛായാമുഖി എന്ന നാടകം പ്രശാന്ത് നാരായണന്‍ എഴുതിയത്. മഹാഭാരത പശ്ചാത്തലത്തില്‍ പ്രണയവും നഷ്ടപ്രണയവും ആധാരമാക്കിയാണ് നാടകത്തിന്റെ രൂപ ഘടന.

1996ലാണ് ഛായാമുഖി എന്ന നാടകം പ്രശാന്ത് നാരായണന്‍ എഴുതിയത്. 2003ല്‍ കൊല്ലത്തെ പ്രകാശ് കലാകേന്ദ്രം ആദ്യമായി രംഗത്ത് അവതരിപ്പിച്ചു. മഹാഭാരത പശ്ചാത്തലത്തില്‍ പ്രണയവും നഷ്ടപ്രണയവും ആധാരമാക്കിയാണ് നാടകത്തിന്റെ രൂപ ഘടന. 2003ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് സ്വന്തമാക്കിയ നാടകം, നടന്‍ മോഹന്‍ലാലും മുകേഷും പ്രധാന വേഷങ്ങള്‍ അഭിനയിച്ച് രംഗത്തെത്തിയതോടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇതിന് പിന്നാലെയാണ് ഇത് മഹാഭാരതത്തിലെ കഥാ സന്ദര്‍ഭമാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരണമുണ്ടായത്.

പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഗോപിക വര്‍മ ഛായാമുഖിയെ നൃത്താവിഷ്‌കാരമാക്കി. നൃത്തം നിരവധി വേദികളിലേക്ക് കൂടി എത്തിയതോടെയാണ് പ്രശാന്ത് നാരായണന്‍ നിയമ നടപടിയുമായി നീങ്ങിയത്.

പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഗോപിക വര്‍മ ഛായാമുഖിയെ നൃത്താവിഷ്‌കാരമാക്കി. നൃത്തം നിരവധി വേദികളിലേക്ക് കൂടി എത്തിയതോടെയാണ് പ്രശാന്ത് നാരായണന്‍ നിയമ നടപടിയുമായി നീങ്ങിയത്. ''ഛായാമുഖി എന്ന പേരും അതിന്റെ കഥാസാരവും തനിക്ക് അവകാശപ്പെട്ടതാണ്. മഹാഭാരതത്തില്‍ ഇങ്ങനെയൊരു കഥാസന്ദര്‍ഭമോ കണ്ണാടിയോ ഇല്ല. അത് പൂര്‍ണമായും തന്റെ ഭാവന മാത്രമാണെന്നും പേരും ആശയവും ഉള്‍പ്പെടെ മോഷ്ടിക്കുകയാണ് ഗോപിക വര്‍മ ചെയ്തത്''- പ്രശാന്ത് നാരായണന്‍ പറയുന്നത്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് നാരായണന്‍ കോടതിയില്‍ നിയമ നടപടികള്‍ ആരംഭിച്ചത്. ഹൈക്കോടതി അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച പകര്‍പ്പവകാശ ലംഘനത്തിന് എതിരെയുള്ള കേസില്‍ ഗോപിക വര്‍മയ്ക്ക് തിരിച്ചടിയായി. ബൗദ്ധിക സ്വത്താവകാശത്തിന്റെ ലംഘനമാണെന്ന് വിലയിരുത്തിയാണ് താത്ക്കാലിക നിരോധന ഉത്തരവ് വഴി തിരുവനന്തപുരം ജില്ലാ കോടതി ഛായാമുഖിയുടെ നൃത്താവതരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ കോടതി ഉത്തരവിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ദ ഫോര്‍ത്തിനോട് ഗോപിക വര്‍മയുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in