മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്‌

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്‌

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്
Updated on
1 min read

തിരുവനന്തപുരം മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മേയര്‍ക്കും എംഎല്‍എയ്ക്കും പുറമേ അവരുടെ വാഹനത്തിലുണ്ടായിരുന്ന എംഎല്‍എയുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരേയാണ് യദു പരാതി നല്‍കിയത്.

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്‌
''റോഡ് നിന്റെ അച്ഛന്റെ വകയാണോ എന്ന് ചോദിച്ചു''; ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ ഡ്രൈവര്‍

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് യദു ഉന്നയിച്ചത്. പരാതിയില്‍ നടപടി സ്വീകരിക്കാന്‍ കോടതി പോലീസിന് കൈമാറി. ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് യദു കോടതിയെ സമീപിച്ചത്.

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്‌
ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരിപദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി ഡ്രൈവർ

അതിനിടെ ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ബസില്‍ ക്യാമറ സ്ഥാപിച്ച പാപ്പനം കോടുള്ള കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പില്‍ നിന്നുള്ള രേഖകള്‍ പോലീസ് ശേഖരിച്ചു. ഡ്രൈവര്‍ യദുവിന്റെയും കണ്ടക്ടര്‍, ബസിലുണ്ടായിരുന്ന യാത്രക്കാര്‍ തുടങ്ങിയവരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in