ഇ എസ് ബിജിമോള്‍
ഇ എസ് ബിജിമോള്‍

ബിജിമോളെ വീണ്ടും വെട്ടി; സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കി

സിപിഐ ജില്ലാ നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളാണ് എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമെന്ന് സൂചനയുണ്ട്
Updated on
1 min read

സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇ എസ് ബിജിമോളെ ഒഴിവാക്കി. പീരുമേട് മണ്ഡലത്തെ ദീര്‍ഘകാലം പ്രതിനിധീകരിച്ച സിപിഐയുടെ പ്രമുഖ വനിതാ നേതാക്കളിലൊരാളായ ബിജിമോള്‍ ഇനി ജില്ലാ കമ്മിറ്റി അംഗം മാത്രമായി തുടരും.

സിപിഐ ജില്ലാ നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളാണ് എക്‌സിക്യൂട്ടീവില്‍ നിന്ന് ബിജിമോളെ ഒഴിവാക്കാനുള്ള കാരണമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ജില്ലാ സമ്മേളനം നടന്നപ്പോള്‍ ജില്ലാ സെക്രട്ടറിയായി ബിജിമോളുടെ പേര് സംസ്ഥാന നേതൃത്വം മുന്നോട്ടു വെച്ചിരുന്നു. കെ ഇ ഇസ്മായില്‍-കെ കെ ശിവരാമൻ പക്ഷത്തിന് ഭൂരിപക്ഷമുള്ള ജില്ലാ കൗൺസില്‍ ബിജിമോളുടെ സ്ഥാനാർഥിത്വം എതിർത്തതോടെ തിരഞ്ഞെടുപ്പ് നടന്നു. 50 പ്രതിനിധികളിൽ 43 പേർ കെ സലിംകുമാറിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ ഏഴ് വോട്ട് മാത്രമാണ് ബിജിമോള്‍ക്ക് ലഭിച്ചത്. ഇതിനുപിന്നാലെ പാർട്ടിക്കെതിരെ ബിജിമോള്‍ രംഗത്തുവന്നിരുന്നു.

ഇ എസ് ബിജിമോള്‍
'സിപിഐയിൽ പുരുഷാധിപത്യം, അപമാനിക്കാൻ സ്ത്രീ പദവി ദുരുപയോഗം ചെയ്തു', സിപിഐ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി ബിജിമോൾ

സിപിഐയില്‍ പുരുഷാധിപത്യമെന്നും സെക്രട്ടറിയായി തന്നെ അംഗീകരിക്കാത്തത് സ്ത്രീവിരുദ്ധതയാണെന്നും ബിജിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സ്ത്രീസംവരണം വേണമെന്ന പാർട്ടി നിർദേശം അംഗീകരിക്കപ്പെട്ടില്ലെന്നും ബിജിമോള്‍ ആരോപിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്ന് ബിജിമോളെ ഒഴിവാക്കിയത്. ബിജിമോള്‍ക്ക് പകരം ജയ മധുവിനെയാണ് ജില്ലാ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in