സാമ്പത്തിക ക്രമക്കേട് ആരോപണം: പികെ ശശിയെ സിപിഎം തരംതാഴ്ത്തി; തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍നിന്നും നീക്കി

സാമ്പത്തിക ക്രമക്കേട് ആരോപണം: പികെ ശശിയെ സിപിഎം തരംതാഴ്ത്തി; തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍നിന്നും നീക്കി

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം
Updated on
1 min read

സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പികെ ശശിയെ തരംതാഴ്ത്തി. ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍നിന്നും നീക്കിയതോടെ ശശിക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി.

മുൻ എം എൽ എ കൂടിയായ പി കെ ശശി ഇതാദ്യമായല്ല പാർട്ടി നടപടി നേരിടുന്നത്. കഴിഞ്ഞവർഷം ജില്ലാ സെക്രട്ടേറിയറ്റിൽനിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തിയിരുന്നു. കഴിഞ്ഞ തവണത്തെ പാർട്ടി സമ്മേളന കാലയളവിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ചായിരുന്നു നടപടി.

മറ്റു ജില്ലാ നേതാക്കളായ വി കെ ചന്ദ്രൻ, സി കെ ചാമുണ്ണി എന്നിവരെയും തരംതാഴ്ത്തി. ശശിക്കൊപ്പം ചന്ദ്രനെയും ജില്ലാ കമ്മറ്റിയിലേക്കും ജില്ലാ കമ്മറ്റിയംഗമായ സി കെ ചാമുണ്ണിയെ ഏരിയാ കമ്മറ്റിയിലേക്കുമാണ് തരംതാഴ്ത്തിയത്.

സാമ്പത്തിക ക്രമക്കേട് ആരോപണം: പികെ ശശിയെ സിപിഎം തരംതാഴ്ത്തി; തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍നിന്നും നീക്കി
'ഗാഡ്‌ഗില്‍, കസ്തൂരിരംഗൻ റിപ്പോർട്ടുകള്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍അവഗണിച്ചു'; വയനാട് ദുരന്തത്തില്‍ വിമർശനവുമായി ബോംബെ ഹൈക്കോടതി ജസ്റ്റിസ്

വിഭാഗീയതയുടെ പേരിൽ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട പി കെ ശശിക്കെതിരെ കൂടുതൽ നടപടി ഉണ്ടായേക്കുമെന്നു നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് പി കെ ശശിക്കെതിരെ നടക്കുന്ന പാർട്ടി അന്വേഷണത്തിൽ വീഴ്ചകൾ കണ്ടെത്തിയിരുന്നു.

മണ്ണാർക്കാട് ഏരിയാ കമ്മറ്റി ഓഫീസ് കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് വിനിയോഗം, സഹകരണ ബാങ്ക് നിയമനങ്ങളിലെ ക്രമക്കേട്, മണ്ണാർക്കാട് സഹകരണ കോളേജിനായുള്ള ഫണ്ട് ശേഖരണം എന്നിവയിലാണ് പി കെ ശശിക്കെതിരെ ആരോപണം ഉയർന്നത്.

ആരോപണം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടതിനെത്തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി മമ്മിക്കുട്ടി, വി ചെന്താമരാക്ഷൻ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു.

സാമ്പത്തിക ക്രമക്കേട് ആരോപണം: പികെ ശശിയെ സിപിഎം തരംതാഴ്ത്തി; തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍നിന്നും നീക്കി
'പ്രതികളെ പിടികൂടുംവരെ ഒപ്പമുണ്ടാകണം, ഇനി ആർക്കും ഇത്തരത്തില്‍ മകളെ നഷ്ടമാകരുത്'; ബലാത്സംഗക്കൊലക്കിരയായ ഡോക്ടറുടെ അമ്മ രാജ്യത്തോട്

തന്നോട് അപമര്യാദയായി പെരുമാറിയെന്ന ഡി വൈ എഫ് ഐ വനിതാ നേതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശശിക്കെതിരായ മറ്റൊരു നടപടി. 2018 നവംബർ 26നാണ് പി കെ ശശിയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. 2019ൽ ജില്ലാ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തു. 2020 ഡിസംബറിൽ വീണ്ടും ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in